ഓഹരി വിപണി | വാണിജ്യ വാര്‍ത്ത | ലേഖനങ്ങള്‍ | കമ്പോള നിലവാരം
പ്രധാന താള്‍ » വാര്‍ത്താലോകം » ധനകാര്യം » വാണിജ്യ വാര്‍ത്ത » എയര്‍ടെല്‍ ത്രീജി സേവനം ഡിസംബറില്‍ (Airtel to launch 3G services by December)
Bookmark and Share Feedback Print
 
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ടെലികോം സേവനദാതാക്കളായ ഭാര്‍തി എയര്‍ടെല്ലിന്റെ ത്രീജി സേവനം ഡിസംബറില്‍ ലഭ്യമാകുമെന്ന് അധികൃതര്‍ അറിയിച്ചു. ത്രീജി സേവനങ്ങള്‍ നടപ്പിലാക്കാന്‍ കൂടുതല്‍ സമയം ആവശ്യമായതിനാലാണിത്. ഭാ‍ര്‍തി എയര്‍ടെല്‍ മൊബൈല്‍ വരിക്കാര്‍ക്ക് ഹൈസ്പീഡില്‍ ഡാറ്റകള്‍ കൈമാറ്റം ചെയ്യാന്‍ കഴിയുന്ന സേവനമാണ് ത്രീജി.

ത്രീ ബ്രോഡ്ബാന്‍ഡ് സേവനം ഉപയോഗിച്ച് സിനിമ, ഗെയിംസ്, ഡൌണ്‍ലോഡിംഗ് എന്നിവയില്‍ മികച്ച സേവനം ലഭ്യമാകും. എയര്‍ടെല്‍ വിവിധ പാക്കേജുകളായാണ് ത്രീജി സേവനം നല്‍കുന്നത്. നിരക്ക് കുറഞ്ഞ സേവനങ്ങളും ലഭ്യമാക്കും. രാജ്യത്തെ പതിമൂന്ന് കേന്ദ്രങ്ങളിലായി 12,000 കോടി രൂപയ്ക്കാണ് എയര്‍ടെല്‍ ത്രീജി സേവനം വിളിച്ചെടുത്തത്.

എയര്‍ടെല്ലിനു പുറമെ, എയര്‍സെല്‍, വോഡാഫോണ്‍, എസ് ടെല്‍, റിലയന്‍സ്, ഐ ഡിയ സെല്ലുലാര്‍, ടാറ്റാ സെല്ലുലാര്‍ സര്‍വീസ് തുടങ്ങി കമ്പനികളും ത്രീജി സേവനം വിളിച്ചെടുത്തിട്ടുണ്ട്. ഡല്‍ഹി, മുംബൈ നഗരങ്ങളില്‍ എയര്‍ടെല്‍, വൊഡാഫോണ്‍, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ എന്നീ കമ്പനികളാണ് ത്രീജി സേവനം നല്‍കുന്നത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍