ഓഹരി വിപണി | വാണിജ്യ വാര്‍ത്ത | ലേഖനങ്ങള്‍ | കമ്പോള നിലവാരം
പ്രധാന താള്‍ » വാര്‍ത്താലോകം » ധനകാര്യം » വാണിജ്യ വാര്‍ത്ത » സ്കോഡയുടെ വില്‍പ്പനയില്‍ മുന്നേറ്റം (Skoda's August sales up 24 percent, to launch new car)
Bookmark and Share Feedback Print
 
ചെക്ക് റിപ്പബ്ലിക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ വാഹന നിര്‍മ്മാണ കമ്പമിയായ സ്കോഡ ഓട്ടോയുടെ ഓഗസ്റ്റ് മാസത്തിലെ വില്‍പ്പനയില്‍ വന്‍ മുന്നേറ്റം. ഓഗസ്റ്റ് മാസത്തില്‍ 24 ശതമാനം മുന്നേറ്റം നടത്തി 1,511 വാഹനങ്ങള്‍ വില്‍പ്പന നടത്തി. സ്പോര്ട്സ് യൂറ്റിലിറ്റി വെയ്ക്കിള്‍ യെറ്റി പുറത്തിറങ്ങിയതും മികച്ച വില്‍പ്പനയ്ക്ക് അനുകൂലമായി.

സൂപ്പര്‍ബ്, ലോറ ബ്രാന്‍ഡുകളില്‍ പുറത്തിറങ്ങിയ വാഹനങ്ങള്‍ക്കാണ് ഏറെ ജനപ്രീതിയെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. എസ് യു വിയുടെ യെറ്റി ഈ വര്‍ഷം ആദ്യത്തിലാണ് ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. സ്കോഡയുടെ വിവിധ മോഡല്‍ വാഹങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ വലിയ ജനപ്രീതിയാണ് ലഭിക്കുന്നതെന്ന് സ്കോഡ ഓട്ടോ ഇന്ത്യ വക്താവ് തോമസ് കുഹല്‍ പറഞ്ഞു.

കൂടുതല്‍ മോഡല്‍ വാഹനങ്ങള്‍ ഉടന്‍ തന്നെ ഇന്ത്യന്‍ വിപണിയിലെത്തിക്കും. എസ് യു വിയുടെ ആദ്യ പതിപ്പും ഉടന്‍ വിപണിയിലെത്തിക്കും. ഉപയോക്താക്കള്‍ക്കായി പുതിയ പദ്ധതി സ്കോഡ ഷീല്‍ഡ് തുടങ്ങിയിട്ടുണ്ട്. പദ്ധതി പാക്കേജില്‍ മോട്ടോര്‍ ഇന്‍ഷ്വറന്‍സ്, റോഡ്സൈഡ് സര്‍വീസ് എന്നിവ ഉള്‍പ്പെടും.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍