ഓഹരി വിപണി | വാണിജ്യ വാര്‍ത്ത | ലേഖനങ്ങള്‍ | കമ്പോള നിലവാരം
പ്രധാന താള്‍ » വാര്‍ത്താലോകം » ധനകാര്യം » വാണിജ്യ വാര്‍ത്ത » സൂപ്പര്‍ സ്പ്ലെന്‍ഡറുമായി ഹീറോഹോണ്ട (Hero Honda comes out with new Splendor)
Bookmark and Share Feedback Print
 
രാജ്യത്തെ മുന്‍‌നിര ഇരുച്ചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോഹോണ്ട പുതിയ ബൈക്കിറക്കി. ഇരുച്ചക്ര വിപണിയില്‍ കൂടുതക് സ്വാധീനമുറപ്പിക്കുന്നതിന് വേണ്ടി‌ സൂപ്പര്‍ സ്പ്ലെന്‍ഡറാണ് വിപണിയിലിറക്കിയത്. 125 സിസി എഞ്ചിനുള്ള വാഹനത്തിന് 45,950 രൂപയാണ് വില.

സാങ്കേതിക സേവനങ്ങള്‍ ഏറെ പ്രാധാന്യം നല്‍കിയ വാഹനം വളരെ മുന്നിലാണെന്നും മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നും മികച്ച യാത്രയ്ക്ക് സഹായിക്കുമെന്നും ഹീറോഹോണ്ട് അധികൃതര്‍ വ്യക്തമാക്കി. പുതിയ സാങ്കേതിക വിദ്യയായ ഹോണ്ട ഇന്റലിജന്റ്‌ ഇഗ്നീഷ്യന്‍ സംവിധാനത്തിലാണ് സൂപ്പര്‍ സ്പ്ലെന്‍ഡര്‍ നിര്‍മ്മിച്ചിരിക്കുന്നത്.

പ്രത്യേകം ഡിസൈന്‍ ചെയ്ത കാര്‍ബുറേറ്റര്‍, എ സി ജി തുടങ്ങിയവ മികച്ച എന്‍ജിന്‍ പ്രവര്‍ത്തനം കാഴ്ചവയ്ക്കുമെന്ന് ഹീറോ ഹോണ്ട മോട്ടോര്‍സ് വൈസ് പ്രസിഡന്‍ഡ് അനില്‍ ദുവാ പറഞ്ഞു. നടപ്പ് സാമ്പത്തിക വര്‍ഷം ഹീറോ ഹോണ്ടയ്ക്ക് ഇന്ത്യയില്‍ മികച്ച മുന്നെറ്റമാണെന്നും അദ്ദേഹം പറഞ്ഞു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍