ഓഹരി വിപണി | വാണിജ്യ വാര്‍ത്ത | ലേഖനങ്ങള്‍ | കമ്പോള നിലവാരം
പ്രധാന താള്‍ » വാര്‍ത്താലോകം » ധനകാര്യം » വാണിജ്യ വാര്‍ത്ത » മികച്ച ബ്രാന്‍ഡ്: നോകിയക്ക്‌ ഒന്നാം സ്ഥാനം (Consumers Rate Nokia as India's Most Trusted Brand for Third Year in Row)
Bookmark and Share Feedback Print
 
രാജ്യത്തെ ഏറ്റവും മികച്ച ബ്രാന്‍ഡുകളുടെ പട്ടികയില്‍ നോകിയ ഒന്നാം സ്ഥാനം നേടി. തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് മൊബൈല്‍ നിര്‍മ്മാണ കമ്പനിയായ നോകിയ ഈ സ്ഥാനം കരസ്തമാക്കുന്നത്. രാജ്യത്ത് മൊബൈല്‍ വില്‍പ്പനയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന കമ്പനികളില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന നോകിയയുടെ ജനപ്രീതി ഏറെ വര്‍ധിച്ചിട്ടുണ്ട്.

ഹിന്ദുസ്ഥാന്‍ യുണിലിവറിന്റെ കോള്‍ഗേറ്റാണ്‌ രണ്ടാം സ്ഥാനത്ത്‌. ആറാം സ്ഥാനത്തായിരുന്ന ഹോര്‍ലിക്സ്‌ ഇരുപത്തിരണ്ടാം സ്ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടു. ലോകത്തെ ഏറ്റവും മികച്ച ടെലികോം വിപണികളില്‍ ഒന്നായ ഇന്ത്യയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ നോകിയ മികച്ച മുന്നേറ്റമാണ് നടത്തിയത്. രാജ്യത്ത് നിലവില്‍ 670 ദശലക്ഷം വരിക്കാരുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യയിലെ ഏറ്റവും വിശ്വസ്ത വിശ്വസ്ത ബ്രാന്‍ഡുകളെ തെരഞ്ഞെടുക്കുന്നതിനായി നടത്തിയ ബ്രാന്‍ഡ് ഇക്വിറ്റിയുടെ വാര്‍ഷിക സര്‍വേയില്‍ കണ്ടെത്തി. ഇന്ത്യയിലെ 70 ബ്രാന്‍ഡുകളെ പിന്നിലാക്കിയാണ് നോക്കിയ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. രാജ്യത്ത് 12 പട്ടണങ്ങളില്‍ നിന്നായി 8000 പേരെയാണ് സര്‍വേക്കായി തെരഞ്ഞെടുത്തത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍