ഓഹരി വിപണി | വാണിജ്യ വാര്‍ത്ത | ലേഖനങ്ങള്‍ | കമ്പോള നിലവാരം
പ്രധാന താള്‍ » വാര്‍ത്താലോകം » ധനകാര്യം » വാണിജ്യ വാര്‍ത്ത » രൂപയുടെ മൂല്യത്തില്‍ നേരിയ നേട്ടം (Rupee appreciates by 1 paise against dollar)
Bookmark and Share Feedback Print
 
യു എസ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ നേരിയ മുന്നേറ്റം. വ്യാഴാഴ്ച ഒരു പൈസയുടെ മുന്നേറ്റമാണ് വിപണിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. വിദേശ മൂലധന നിക്ഷേപത്തില്‍ നേട്ടമുണ്ടാകുമെന്ന പ്രതീക്ഷയാണ് രൂപയുടെ മൂല്യം ഉയരാനിടയാക്കിയത്.

ഫൊറെക്സ് വിപണിയില്‍ ആഭ്യന്തര കറന്‍സിയുടെ മൂല്യം ഡോളറിന് 46.79 രൂപയെന്ന നിലയിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം ഡോളറിനെതിരെ രൂപയുടെ മൂല്യം ഇരുപത്തിയാറു പൈസ നേട്ടത്തോടെ 46.80/81 എന്ന നിലയിലാണ് വ്യാ‍പാരം നിര്‍ത്തിയത്.

ഡോളറിനെതിരായ മറ്റു കറന്‍സികളുടെ മൂല്യവും ഉയര്‍ന്നിട്ടുണ്ട്. ഇതും രൂപയ്ക്ക് നേട്ടമായി. യൂറോപ്പ്, ഏഷ്യന്‍ വിപണികളും നേട്ടത്തിലാണ്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് തുടക്ക വ്യാപാരത്തില്‍ 149.97 പോയിന്റ് ഉയര്‍ന്ന് 18,355.84 എന്ന നിലയിലെത്തി.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍