ഓഹരി വിപണി | വാണിജ്യ വാര്‍ത്ത | ലേഖനങ്ങള്‍ | കമ്പോള നിലവാരം
പ്രധാന താള്‍ » വാര്‍ത്താലോകം » ധനകാര്യം » വാണിജ്യ വാര്‍ത്ത » കശ്മീര്‍ കര്‍ഫ്യൂ: നഷ്ടമായത് 21,000 കോടി (Valley business losses mount to Rs 21,000 cr in 85 days)
Bookmark and Share Feedback Print
 
PRO
PRO
അടുത്തിടെയുണ്ടായ വിവിധ പ്രക്ഷോഭങ്ങളും സംഘര്‍ഷങ്ങളും കശ്മീരിന് സമ്മാനിച്ചത് വന്‍ നഷ്ടങ്ങളുടെ കണക്കാണ്. സംഘര്‍ഷത്തെ തുടര്‍ന്ന് 85 ദിവസത്തോളം കശ്മീരില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഈ സമയത്ത് കശ്മീരിലെ സാമ്പത്തിക മേഖല തകര്‍ന്നുവെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇക്കാലയളവില്‍ 21,000 കോടി രൂപയാണ് കശ്മീരിന് നഷ്ടമായത്.

കശ്മീരിലെ ടൂറിസം, കരകൌശല വസ്തു വില്‍പ്പന, പരമ്പരാഗത വ്യവസായം മേഖലയില്‍ വന്‍ വരുമാന നഷ്ടമാണ് നേരിട്ടതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കര്‍ഫ്യൂവിനെ തുടര്‍ന്ന് പ്രമുഖ ഹോട്ടലുകളും ടൂറിസം കേന്ദ്രങ്ങളും ദിവസങ്ങളോളം അടച്ചിട്ടു.

അതേസമയം, സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ വ്യവസായ കമ്പനികളും ഹോട്ടലുകളും ഇവിടം വിടാനൊരുങ്ങുകയാണ്. ഇതോടെ പ്രദേശത്തുള്ളവര്‍ക്ക് തൊഴില്‍ നഷ്ടം നേരിട്ടിട്ടുണ്ട്. കര്‍ഫ്യൂ ദിനങ്ങള്‍ ജോലി നഷ്ടപ്പെടുന്നതോടെ കശ്മീരിന്റെ സാമ്പത്തിക മേഖല കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ടൂറിസ്റ്റുകളുടെ വരവും കുറഞ്ഞിട്ടുണ്ട്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍