ഓഹരി വിപണി | വാണിജ്യ വാര്‍ത്ത | ലേഖനങ്ങള്‍ | കമ്പോള നിലവാരം
പ്രധാന താള്‍ » വാര്‍ത്താലോകം » ധനകാര്യം » വാണിജ്യ വാര്‍ത്ത » മാരുതി സുസുകി വില്‍പ്പനയില്‍ മുന്നേറ്റം (Maruti Suzuki sales up 24 p.c. in August)
Bookmark and Share Feedback Print
 
രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകിയുടെ ഓഗസ്റ്റ് മാസത്തെ വില്‍‌പ്പനയില്‍ 24 ശതമാനത്തിന്‍റെ വര്‍ധന. ഓഗസ്റ്റ് മാസത്തില്‍ 1,04,791 യൂണിറ്റുകളാണ് മാരുതി അധികമായി വില്‍പ്പന നടത്തിയത്. കഴിഞ്ഞ വര്‍ഷം ഇക്കാലയളവില്‍ മാരുതി സുസുക്കി 84,808 വാഹനങ്ങളാണ് വില്‍പ്പന നടത്തിയിരുന്നതെന്ന് മരുതി സുസുക്കി ഇന്ത്യ അറിയിച്ചു. ഒരു മാസത്തില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടത്തുന്ന കമ്പനി കൂടിയാണ് മാരുതി സുസുക്കി.

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇത് മൂന്നാം തവണയാണ് വാഹന വില്‍പ്പന ഒരു ലക്ഷം കവിയുന്നത്. കഴിഞ്ഞ മെയ് മാസത്തിലാണ് മാരുതി സുസുകി ഏറ്റവും കൂടുതല്‍ വില്‍പ്പന നടത്തിയത്. മെയില്‍ 1,02,175 വാഹനങ്ങളാണ് വില്‍പ്പന നടത്തിയത്. ഓഗസ്റ്റ് മാസത്തില്‍ കമ്പനിയുടെ ആഭ്യന്തര വില്‍പ്പന 92,674 യൂണിറ്റാണ്. 2009 വര്‍ഷത്തില്‍ ഇത് 69,961 യൂണിറ്റായിരുന്നു.

അതേസമയം ഓഗസ്റ്റ് മാസത്തിലെ മാരുതി സുസുക്കിയുടെ കയറ്റുമതി ഇടിഞ്ഞു. കയറ്റുമതി 18,39 ശതമാനം ഇടിഞ്ഞ് 12,117 യൂണിറ്റായി. ഇതിന് മുന്‍ വര്‍ഷം ഓഗസ്റ്റില്‍ കയറ്റുമതി 14,847 യൂണിറ്റായിരുന്നു. മാരുതി സുസുകിയുടെ ജനപ്രിയ മോഡലായ മാരുതി800 ന്റെ വില്‍പ്പനയും ഇടിഞ്ഞു. എം800 വില്‍പ്പന 29.81 ശതമാനം ഇടിഞ്ഞ് 1,919 യൂണിറ്റായി.

എ 2 വിഭാഗത്തില്‍പ്പെടുന്ന ആള്‍ട്ടൊ, വാഗണ്‍ ആര്‍, എസ്റ്റീലൊ, സ്വിഫ്റ്റ്, എ സ്റ്റാര്‍, റിറ്റ്സ് എന്നിവയുടെ വില്‍പ്പനയില്‍ 25.69 ശതമാനം വര്‍ധന രേഖപ്പെടുത്തി 65,953 വാഹനങ്ങളാണ് വില്‍പ്പന നടത്തിയത്. എ3 വിഭാഗത്തില്‍പ്പെടുന്ന എസ് എക്സ് 4, ഡിസയര്‍ എന്നിവയുടെ വില്‍പ്പനയില്‍ 33.99 ശതമാ‍നം വര്‍ധിച്ച് 10479 യൂണിറ്റായി ഉയര്‍ന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍