ഓഹരി വിപണി | വാണിജ്യ വാര്‍ത്ത | ലേഖനങ്ങള്‍ | കമ്പോള നിലവാരം
പ്രധാന താള്‍ » വാര്‍ത്താലോകം » ധനകാര്യം » വാണിജ്യ വാര്‍ത്ത » ത്രീജി സ്പെക്ട്രം സേവനം ഇന്ന് മുതല്‍ (Govt to allot 3G spectrum today)
Bookmark and Share Feedback Print
 
രാജ്യത്തെ ത്രീജി സ്പെക്ട്രം സേവനം ഇന്നു മുതല്‍ ലഭ്യമാകും. മുന്‍നിര ടെലികോം സേവനദാതാക്കളായ ഭാരതി എയര്‍ടെല്‍, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍, വൊഡാഫോണ്‍ എസ്സാര്‍ തുടങ്ങി ടെലികോം കമ്പനികള്‍ക്കാണ് സര്‍ക്കാര്‍ ബുധനാഴ്ച മുതല്‍ ത്രീജി സ്പെക്ട്രം കൈമാറുന്നത്. സര്‍വീസ് ബുധനാഴ്ച മുതല്‍ തുടങ്ങുമെന്ന് ഡോട്ട് വക്താവ് അറിയിച്ചു.

റേഡിയൊ തരംഗങ്ങള്‍ കൈമാറാന്‍ പ്രതിരോധ മന്ത്രാലയം സമ്മതിച്ചതിനെത്തുടര്‍ന്നാണിത്. സെപ്റ്റംബര്‍ ഒന്നു മുതല്‍ ത്രീജി സേവനം ലഭ്യമാക്കുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. സ്പെക്ട്രം ഈ മാസം അനുവദിക്കുന്നതോടെ കമ്പനികള്‍ക്ക് ഈ വര്‍ഷം അവസാനത്തോടെ തന്നെ 3ജി സര്‍വീസ് തുടങ്ങാനാകും.

ത്രീ ജി സ്പെക്ട്രം ലേലത്തില്‍ വന്‍വരുമാനമാണ് സര്‍ക്കാര്‍ നേടിയത്. ത്രീജി, ബ്രോഡ്ബാന്‍ഡ് റേഡിയോ തരംഗലേലത്തിലൂടെ സര്‍ക്കാരിന് ആകെ 1,06,000 കോടി രൂപയാണ് ലഭിച്ചത്. ഉപയോക്താക്കള്‍ക്ക്‌ അതിവേഗത്തിലുള്ള ഇന്റര്‍നെറ്റ്‌, ടെലിവിഷന്‍ സൗകര്യങ്ങളാണു വയര്‍ലെസ്‌ ബ്രോഡ്ബാന്‍ഡ്‌ വാഗ്ദാനം ചെയ്യുന്നത്‌.

രാജ്യത്തിന്റെ വിദൂരഗ്രാമങ്ങളില്‍ താമസിക്കുന്നവര്‍ക്കു പോലും ആധുനിക ആശയവിനിമയ സൗകര്യം പ്രദാനം ചെയ്യുക എന്നതാണു സര്‍ക്കാരിന്റെ ലക്‍ഷ്യമെന്ന് ടെലികോം വൃത്തങ്ങള്‍ അറിയിച്ചു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍