ഓഹരി വിപണി | വാണിജ്യ വാര്‍ത്ത | ലേഖനങ്ങള്‍ | കമ്പോള നിലവാരം
പ്രധാന താള്‍ » വാര്‍ത്താലോകം » ധനകാര്യം » വാണിജ്യ വാര്‍ത്ത » ഹീറോയുമായി പങ്കാളിത്തം തുടരുമെന്ന് ഹോണ്ട (Honda to continue as partner in Hero Honda: Hero Group)
Bookmark and Share Feedback Print
 
PRO
ഹീറോ ഗ്രൂപ്പിലെ പങ്കാളിത്തം അവസാനിപ്പിക്കുന്നുവെന്ന വാര്‍ത്തകള്‍ ജാപ്പനീസ് വാഹനനിര്‍മാതാക്കളായ ഹോണ്ട മോട്ടോഴ്‌സ് നിഷേധിച്ചു. ഹോണ്ട മോട്ടോഴ്‌സിന് ഹീറോ ഹോണ്ടയിലുള്ള 26 ശതമാനം ഓഹരികള്‍ വില്‍ക്കാന്‍ ശ്രമങ്ങളാരംഭിച്ചതായുള്ള റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു കമ്പനി അധികൃതര്‍.

പങ്കാളിത്തത്തില്‍ നിന്ന് ഹോണ്ട പിന്‍മാറുന്നുവെന്ന വാര്‍ത്തകള്‍ ഹീറോ ഗ്രൂപ്പും നിഷേധിച്ചിട്ടുണ്ട്. വാര്‍ത്ത പുറത്തു വന്നതിനെ തുടര്‍ന്ന് ഹീറോ ഹോണ്ട ഓഹരികള്‍ക്ക് വിപണിയില്‍ 6% ഇടിവ് നേരിട്ടിരുന്നു. ഓഹരിയ്ക്ക് 1775.10 നിരക്കില്‍ വ്യാപാരം ആരംഭിച്ച ഹീറോ ഹോണ്ട ഓഹരികള്‍ 1670 രൂപ എന്ന നിരക്കിലാണ് ക്ലോസ് ചെയ്തത്.

ഹീറോ ഹോണ്ടയുടെ മുഖ്യ പ്രമോട്ടറായ മുഞ്ജാള്‍ കുടുംബത്തിന്റെ ഹീറോ ഗ്രൂപ്പ് 20 ശതമാനം ഓഹരി ഹോണ്ടയില്‍ നിന്ന് വാങ്ങുമെന്നായിരുന്നു ഒരു പ്രമുഖ ബിസിനസ് പത്രം റിപ്പോറ്ട്ട് ചെയ്തത്. സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ കെ കെ ആര്‍ ശേഷിച്ച 6 ശതമാനം ഓഹരി വാങ്ങുംമെന്നും 20 ശതമാനം ഓഹരിക്കായി മുഞ്ജാള്‍ കുടുംബം - 7000 കോടി നല്‍കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ മോട്ടോര്‍ സൈക്കിള്‍ ഉത്പാദകരാണ് ഹീറോ ഹോണ്ട. ജപ്പാനിലെ ഹോണ്ട മോട്ടോഴ്‌സിന് ഹീറോ ഹോണ്ടയിലെ പങ്കാളിത്തത്തിന് പുറമെ സമ്പൂര്‍ണ അനുബന്ധ കമ്പനി വഴി നേരിട്ടും ഇരുചക്രവാഹനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ ഇപ്പോള്‍ വില്‍ക്കുന്നുണ്ട്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍