സ്വര്‍ണവില വീണ്ടും 14,000ത്തില്‍

കൊച്ചി| WEBDUNIA| Last Modified വെള്ളി, 18 ജൂണ്‍ 2010 (11:33 IST)
PRO
സ്വര്‍ണവില വീണ്ടും 14,000ത്തില്‍ എത്തി. പവന്‌ 40 രൂപ വര്‍ധിച്ചു. ഗ്രാമിന്‌ അഞ്ചു രൂപ കൂടി 1,750 രൂപയായി.ഇന്നലെ പവന്‌ 40 രൂപ കൂടിയിരുന്നു. രാജ്യാന്തര വിപണിയിലെ വില വര്‍ധനവാണ്‌ ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്‌. ചൊവ്വാഴ്ച പവന്‌ 120 രൂപ കുറഞ്ഞ്‌ 13,800 രൂപയിലെത്തിയ ശേഷമാണ്‌ വീണ്ടു വില കൂടി തുടങ്ങിയത്‌.

ഡോളറിനെതിരേ രൂപയുടെ മൂല്യം ഇടിഞ്ഞതാണു സ്വര്‍ണവില ഉയരാന്‍ പ്രധാന കാരണം. മെയ്‌ അവസാനം സ്വര്‍ണവില 13,960 രൂപയിലെത്തിയിരുന്നെങ്കിലും പിന്നീട്‌ കുറഞ്ഞിരുന്നു. 2009 ജനുവരിയില്‍ 13,520 രൂപയായിരുന്നു സ്വര്‍ണവില.

2008ല്‍ ആരംഭിച്ച ആഗോള സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണു സ്വര്‍ണവിലയില്‍ കുതിപ്പുണ്ടായത്‌. നിക്ഷേപകര്‍ പരമ്പരാഗതമായ നിക്ഷേപമാര്‍ഗങ്ങള്‍ ഉപേക്ഷിച്ച്‌ കൂടുതല്‍ സുരക്ഷിതമെന്നു കരുതുന്ന സ്വര്‍ണം വാങ്ങിക്കൂട്ടുകയായിരുന്നു. ഡോളര്‍ വിലയെ ആശ്രയിച്ചു വിലയില്‍ ഏറ്റക്കുറച്ചിലുണ്ടാവുന്നതു മൂലം സ്വര്‍ണവില അല്‍പ്പം കൂടി ഉയര്‍ന്നതിനു ശേഷം ഇടിയാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ലെന്നാണു വ്യാപാരികള്‍ പറയുന്നത്‌.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :