ബാങ്ക് വായ്പ ഇടിഞ്ഞു: നിക്ഷേപത്തില്‍ വര്‍ദ്ധന

മുംബൈ| WEBDUNIA| Last Modified ബുധന്‍, 2 ജൂണ്‍ 2010 (18:48 IST)
ഏപ്രില്‍ അവസാനം മുതല്‍ മെയ് 21 വരെയുള്ള കാലയളവില്‍ രാജ്യത്തെ ബാങ്ക് വായ്പാ വളര്‍ച്ചയില്‍ രണ്ട് ശതമാനം ഇടിവ് രേഖപ്പെടുത്തിയതായി റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ. അതേസമയം സര്‍ക്കാര്‍ ബോണ്ടുകളിലും മറ്റ് നിക്ഷേപങ്ങളിലും ബാങ്കുകള്‍ നടത്തിയ നിക്ഷേപത്തില്‍ ഈ കാലയളവില്‍ 1.42 ശതമാനം വര്‍ദ്ധനയുണ്ടായതായും ആര്‍ബിഐ അറിയിച്ചു.

74.23 ബില്യന്‍ രൂപയില്‍ നിന്ന് 32.3 ട്രില്യന്‍ രൂപയായിട്ടാണ് വായ്പാവളര്‍ച്ച ഇടിഞ്ഞത്. നിക്ഷേപത്തില്‍ 200.6 ബില്യന്‍ രൂപയില്‍ നിന്ന് 14.44 ട്രില്യന്‍ രൂപയായിട്ടാണ് വര്‍ദ്ധനയുണ്ടായത്.

ഈ വര്‍ഷം വായ്പാ വളര്‍ച്ചയില്‍ ഇരുപത് ശതമാനം വര്‍ദ്ധനയുണ്ടാകുമെന്നായിരുന്നു റിസര്‍വ്വ് ബാങ്കിന്‍റെ കണക്കുകൂട്ടല്‍. എന്നാല്‍ നിലവില്‍ 18 ശതമാനമാണ് വായ്പാ വളര്‍ച്ച രേഖപ്പെടുത്തിയിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :