നാനോ ഗുജറാത്ത് പ്ലാന്റ് ഇന്നുമുതല്‍

ന്യൂഡല്‍ഹി| WEBDUNIA| Last Modified ബുധന്‍, 2 ജൂണ്‍ 2010 (09:10 IST)
മോട്ടോഴ്സിന്റെ ഗുജറാത്തിലെ നാനോ പ്ലാന്റ് ഇന്നുമുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. പശ്ചിമബംഗാളിലെ സിംഗൂര്‍ പ്ലാന്റ് അടച്ചുപൂട്ടി രണ്ട് വര്‍ഷം ആകാറാവുമ്പോഴാണ് നാനോയുടെ നിര്‍മ്മാണം ഗുജറാത്തിലെ സനദ് പ്ലാന്റില്‍ തുടങ്ങുന്നത്.

സനദില്‍ 1,100 ഏക്കര്‍ വിസ്തൃതിയില്‍ വ്യാപിച്ചു കിടക്കുന്ന പ്ലാന്റ് നിര്‍മ്മിക്കുന്നതിന് ഏകദേശം 2,000 കോടി രൂപ ചെലവഴിച്ചു എന്നാണ് കണക്കാക്കുന്നത്.

കര്‍ഷക പ്രക്ഷോഭം കാരണം സിംഗൂര്‍ പ്ലാന്റ് നിര്‍മ്മാണത്തിലിരിക്കെ അടച്ചുപൂട്ടുകയായിരുന്നു. ഏകദേശം 1000 കോടി രൂപ ചെലവഴിച്ച് നിര്‍മ്മാണം നടക്കുമ്പോഴായിരുന്നു ടാറ്റയ്ക്ക് പശ്ചിമബംഗാളില്‍ നിന്ന് പിന്‍‌വലിയേണ്ടി വന്നത്.

പുതിയ സൈറ്റിനായുള്ള അന്വേഷണം തുടരവേ ഹിമാചല്‍ പ്ലാന്റില്‍ നിന്ന് ലോകത്തിലെ ഏറ്റവും വിലക്കുറഞ്ഞ കാര്‍ എന്ന ബഹുമതിയോടെ നാനോ പുറത്തിറങ്ങിത്തുടങ്ങി. 2009 മാര്‍ച്ചിലാണ് ബുക്കിംഗ് സ്വീകരിച്ചു തുടങ്ങിയത്, ജൂലൈ മുതല്‍ വിതരണം തുടങ്ങി. ഇതുവരെ 35,000 കാറുകള്‍ വിതരണം ചെയ്തു.

സനദിലെ പ്ലാന്റില്‍ ആദ്യഘട്ടത്തില്‍ ഒരു വര്‍ഷം 2.5 ലക്ഷം കാറുകള്‍ നിര്‍മ്മിക്കും. പിന്നീട് വര്‍ഷം അഞ്ചു ലക്ഷം കാറുകള്‍ എന്ന നിലയില്‍ ശേഷി വര്‍ദ്ധിപ്പിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :