രാജ്യത്തെ കയറ്റുമതിയില്‍ മുന്നേറ്റം

ന്യൂഡല്‍ഹി| WEBDUNIA| Last Modified ചൊവ്വ, 1 ജൂണ്‍ 2010 (18:54 IST)
PRO
രാജ്യത്തെ കയറ്റുമതി മേഖലയില്‍ വന്‍ മുന്നേറ്റം. തുടര്‍ച്ചയായ ആറാം മാസത്തിലും കയറ്റുമതി മേഖലയിലെ കുതിപ്പ് തുടരുകയാണ്. ജൂണ്‍ ഒന്നിന് പുറത്തുവന്ന കണക്കുകള്‍ പ്രകാരം കയറ്റുമതിയില്‍ 36.2 ശതമാനത്തിന്റെ വര്‍ധനയാണ് കാണിക്കുന്നത്.

ഇന്ത്യന്‍ രത്നങ്ങള്‍ക്കും ആഭരണങ്ങള്‍ക്കും വിദേശവിപണികളില്‍ വന്‍ ഡിമാന്‍ഡാണ്. തുണിത്തരങ്ങള്‍, പെട്രോളിയം, ഓയില്‍ ആന്‍ഡ് ലൂബ്രിക്കന്റ്സ്, എഞ്ചിനീയറിംഗ് മേഖലയിലെ കയറ്റുമതിയും വര്‍ധിച്ചിട്ടുണ്ട്. അതേസമയം, കപ്പല്‍ വഴിയുള്ള കയറ്റുമതി കുറഞ്ഞു.

ഏപ്രില്‍ മാസത്തിലെ കണക്കുകള്‍ പ്രകാരം കയറ്റുമതി 30 ശതമാനം വര്‍ധിച്ച് 12.4 ബില്യന്‍ ഡോളറായി ഉയര്‍ന്നിരുന്നു. യൂറോപ്യന്‍ രാജ്യങ്ങളിലെ സാമ്പത്തിക പ്രശ്നങ്ങളെ തുടര്‍ന്ന് കയറ്റുമതിയില്‍ നേരിയ ഇടിവ് വന്നെങ്കിലും പിന്നീട് നേട്ടം കൈവരിച്ചു.

ഏപ്രിലില്‍ അവസാനിച്ച കണക്കുകള്‍ പ്രകാരം രാജ്യത്തെ ഇറക്കുമതി 43.3 ശതമാനം കണ്ട് ഉയര്‍ന്നിട്ടുണ്ട്. നടപ്പ് വര്‍ഷം ഏപ്രിലില്‍ മൊത്തം കയറ്റുമതി 16.9 ബില്യന്‍ ഡോളറിലെത്തി. 2009 ഏപ്രില്‍ കാലയളവില്‍ ഇത് 12.7 ബില്യന്‍ ഡോളറായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :