മാരുതി ഒരു ലക്ഷം വാഹനങ്ങള്‍ വിറ്റു

ന്യൂഡല്‍ഹി| WEBDUNIA| Last Modified ചൊവ്വ, 1 ജൂണ്‍ 2010 (13:00 IST)
രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകിയുടെ മെയ് മാസത്തെ വില്‍‌പ്പനയില്‍ 27.9 ശതമാനത്തിന്‍റെ വര്‍ധന. 100,000 യൂണിറ്റുകളാണ് മെയ് മാസത്തില്‍ മാരുതി അധികമായി വില്‍പ്പന നടത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേക്കാലയളവില്‍ ഇത് 79,872 യൂണിറ്റുകള്‍ മാത്രമായിരുന്നു.

രാജ്യത്തെ ഇത് ആദ്യമായാണ് ഒരു കാര്‍ നിര്‍മ്മാണ കമ്പനി മാസത്തില്‍ പതിനായിരം യൂണിറ്റ് വില്‍പ്പന നടത്തുന്നത്. ഇതിന് മുമ്പ് 2010 ഫെബ്രുവരിയില്‍ 96,650 യൂണിറ്റ് വില്‍പ്പന നടത്തിയിരുന്നു. വില്‍‌പ്പനയുടെ ഭൂരിഭാഗവും ആഭ്യന്തര വിപണിയില്‍ തന്നെയാണ്. 90,041 യുണിറ്റുകളാണ് മാരുതി ആഭ്യന്തര വിപണിയില്‍ വില്‍പ്പന നടത്തിയത്. കഴിഞ്ഞ വര്‍ഷത്തേക്കാ‍ള്‍ 27.2 ശതമാനത്തിന്റെ മുന്നേറ്റമാണ് ഇത് കാണിക്കുന്നത്.

കയറ്റുമതിയില്‍ 33.5 ശതമാനത്തിന്‍റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. മെയ് മാസത്തില്‍ 12,134 കാറുകളാണ് മാരുതി കയറ്റുമതി ചെയ്തത്. അതേസമയം മാരുതിയുടെ ഏറ്റവും ജനപ്രിയ മോഡലായ മാരുതി-800ന്‍റെ വില്‍‌പ്പനയില്‍ ഇടിവുണ്ടായി.

എ 2 വിഭാഗത്തില്‍പ്പെടുന്ന ആള്‍ട്ടൊ, വാഗണ്‍ ആര്‍, എസ്റ്റീലൊ, സ്വിഫ്റ്റ്, എ സ്റ്റാര്‍, റിറ്റ്സ് എന്നിവയുടെ വില്‍പ്പനയില്‍ 16.6 ശതമാനം വര്‍ധന രേഖപ്പെടുത്തി. എ2 വിഭാഗത്തില്‍ 62,679 യൂണിറ്റാണ് വില്‍പ്പന നടത്തിയത്. എ3 വിഭാഗത്തില്‍പ്പെടുന്ന എസ് എക്സ് 4, ഡിസയര്‍ എന്നിവയുടെ വില്‍പ്പനയില്‍ 60.5 ശതമാ‍നം വര്‍ധിച്ച് 10,883 യൂണിറ്റായി ഉയര്‍ന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :