ടാറ്റാ കമ്മ്യൂണിക്കേഷന് നഷ്ടം

മുംബൈ| WEBDUNIA| Last Modified ചൊവ്വ, 1 ജൂണ്‍ 2010 (10:57 IST)
രാജ്യത്തെ പ്രമുഖ ടെലികോം സേവനദാതാക്കളായ ടാറ്റാ കമ്മ്യൂണിക്കേഷന് നഷ്ടം. 2010 മാര്‍ച്ച് 31ന് പുറത്തുവന്ന കണക്കുകള്‍ പ്രകാരം 598 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ടാറ്റയുടെ മറ്റൊരു സ്ഥാപനാമായ ദക്ഷിണാഫ്രിക്കന്‍ ടെലികോ നിയോടെല്ലിന്റെ 464 കോടി രൂ‍പയുടെ ഇടിവും ഇതില്‍ ഉള്‍പ്പെടും.

അതേസമയം, കമ്പനിയുടെ വരുമാനം 10.7 ശതമാനം വര്‍ധിച്ചിട്ടുണ്ട്. 2008-09 വര്‍ഷത്തില്‍ കമ്പനിയുടെ മൊത്തവരുമാനം 9,963 കോടി രൂപയായിരുന്നു എങ്കില്‍ 2009-10ല്‍ ഇത് 11,026 കോടി രൂപയായി ഉയര്‍ന്നു. ടാറ്റാ കമ്മ്യൂണിക്കേഷന്റെ ഷെയര്‍ ഹോള്‍ഡിംഗ് 49.01 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്. ഇതിന് മുന്‍ വര്‍ഷം 22.01 ശതമാനം മാത്രമായിരുന്നു ഷെയര്‍ഹോള്‍ഡിംഗ്.

കമ്പനിയുടെ അറ്റ നഷ്ടം വര്‍ധിച്ചു. പണമിതര ചെലവുകള്‍ വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 409 കോടി രൂ‍പയുടെ മൂല്യത്തകര്‍ച്ച നേരിട്ടതായും കമ്പനി പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. ഇതിന് മുന്‍ വര്‍ഷം കമ്പനിയുടെ മൂല്യത്തകര്‍ച്ച 161 കോടി രൂപയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :