രൂപയുടെ മൂല്യത്തില്‍ ഇടിവ്

മുംബൈ| WEBDUNIA| Last Modified ചൊവ്വ, 1 ജൂണ്‍ 2010 (10:40 IST)
യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഇടിവ്. ചൊവ്വാഴ്ച ഇരുപത്തിയൊന്ന് പൈസയുടെ നഷ്ടമാണ് വിപണിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. വിദേശ മൂലധന നിക്ഷേപത്തില്‍ ഇടിവുണ്ടായേക്കുമെന്ന ഭീതിയാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണമായത്.

ഫൊറെക്സ് വിപണിയില്‍ ആഭ്യന്തര കറന്‍സിയുടെ മൂല്യം ഡോളറിന് 46.57 രൂപയെന്ന നിലയിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഉയര്‍ച്ചയും താഴ്ചയുമില്ലാതെയാണ് വ്യാപാരം ക്ലോസ് ചെയ്തിരുന്നത്. കഴിഞ്ഞ ദിവസ തുടക്ക വ്യാപാരത്തിലൂം രൂപയ്ക്ക് ഇടിവായിരുന്നു.

യു എസ്, ഏഷ്യന്‍ വിപണികളിലെ മാ‍ന്ദ്യവും രൂപയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ആഭ്യന്തര ഓഹരി വിപണികളെല്ലാം വന്‍ ഇടിവോടെയാണ് വ്യാപാരം തുടങ്ങിയത്. സെന്‍സെക്സില്‍ 86.75 പോയിന്റ് ഇടിഞ്ഞ് 16,857 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :