വളര്‍ച്ചാ നിരക്ക് 8.6% ഉയര്‍ന്നു

ന്യൂഡല്‍ഹി| WEBDUNIA| Last Modified തിങ്കള്‍, 31 മെയ് 2010 (17:06 IST)
രാജ്യത്തെ സാമ്പത്തിക മേഖലയില്‍ വന്‍ മുന്നേറ്റം. മാര്‍ച്ച് 31ന് അവസാനിച്ച നാലാം പാദത്തിലെ കണക്കുകള്‍ പ്രകാരം 8.6 ശതമാനം വളര്‍ച്ച കൈവരിച്ചതായി സെന്‍‌ട്രല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓര്‍ഗനൈസേഷന്‍ അറിയിച്ചു. 2009-10 സാമ്പത്തിക വര്‍ഷത്തില്‍ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം 7.4 ശതമാനമായും ഉയര്‍ന്നിട്ടുണ്ട്.

അതേസമയം, കാര്‍ഷിക മേഖലയില്‍ മാന്ദ്യമാണ്‌ അനുഭവപ്പെട്ടത്‌. ദശാംശം എട്ടു ശതമാനം കുറവായി നിര്‍മ്മാണ മേഖലയിലേക്ക്‌ 6.8 ശതമാനം മാറ്റമില്ലാതെ തുടര്‍ന്നു. ഉല്‍പാദന മേഖല 2.5 ശതമാനം നേരിയ ഉയര്‍ച്ച കാണിച്ച്‌ 16.2 ശതമാനത്തില്‍ എത്തി. നിര്‍മാണ, ഖനന മേഖലകളാണ് മികച്ച വളര്‍ച്ച നേടിയത്. ഖനന മേഖല 14 ശതമാനവും നിര്‍മാണ മേഖല 16.3 ശതമാനവും വളര്‍ച്ച കൈവരിച്ചു.

ഹോട്ടല്‍, ഗതാഗത സേവന മേഖലകള്‍ 12.4 ശതമാനവും ഇന്‍ഷുറന്‍സ് അടക്കമുളള സാമ്പത്തിക സേവന മേഖല 7.9 ശതമാനവും വളര്‍ന്നു. ആദ്യ പാദത്തില്‍ 6.1 ശതമാനം മുന്നേറ്റം നടത്തിയ സമ്പദ്‌രംഗം രാണ്ടാം പാദത്തില്‍ 7.9 ശതമാനത്തിലേക്ക് ഉയര്‍ന്നു. എന്നാല്‍, മൂന്നാം പാദത്തില്‍ സാമ്പത്തിക വളര്‍ച്ച ആറ് ശതമാനത്തിലേക്ക് വീണ്ടും താഴുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :