രൂപയുടെ മൂല്യത്തില്‍ 14 പൈസ ഇടിവ്

മുംബൈ| WEBDUNIA| Last Modified തിങ്കള്‍, 31 മെയ് 2010 (10:40 IST)
യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഇടിവ്. തിങ്കളാഴ്ച പതിനാല് പൈസയുടെ നഷ്ടമാണ് വിപണിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. വിദേശ മൂലധന നിക്ഷേപത്തില്‍ ഇടിവുണ്ടായേക്കുമെന്ന ഭീതിയാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണമായത്.

ഫൊറെക്സ് വിപണിയില്‍ ആഭ്യന്തര കറന്‍സിയുടെ മൂല്യം ഡോളറിന് 46.49 രൂപയെന്ന നിലയിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം ഡോളറിനെതിരെ 94 പൈസ നേട്ടത്തോടെ 46.35/36 എന്ന നിലയിലായിരുന്നു വ്യാപാരം ക്ലോസ് ചെയ്തിരുന്നത്.

ഏഷ്യന്‍ വിപണികളിലെ മാ‍ന്ദ്യവും രൂപയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. അതേസമയം, ആഭ്യന്തര വിപണികളില്‍ രാവിലെ ചെറിയ ഇടിവ് നേരിട്ടെങ്കിലും പിന്നീട് മുന്നേറ്റം നടത്തി. സെന്‍സെക്സില്‍ 57.89 പോയിന്റ് മുന്നേറ്റം നടത്തി 16,920 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :