ഗ്രാമീണ മേഖലയില്‍ കണ്ണുംനട്ട് യമഹ

ന്യൂഡല്‍ഹി| WEBDUNIA| Last Modified ഞായര്‍, 30 മെയ് 2010 (13:25 IST)
രാജ്യത്തെ പ്രമുഖ ഇരുചക്രവാഹന നിര്‍മ്മാണ കമ്പനിയായ വിപണി സജീവമാക്കാന്‍ പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുന്നു. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ മേഖലയില്‍ വില്‍പ്പന ഇരട്ടി കണ്ട് വര്‍ധിപ്പിക്കാനാണ് യമഹ ലക്‍ഷ്യമിടുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

ഇതിനായി ഗ്രാമീണ മേഖലയില്‍ ആയിരത്തോളം പുതിയ കേന്ദ്രങ്ങള്‍ തുടങ്ങുമെന്നും 2014ല്‍ രാജ്യത്ത് എല്ലായിടത്തും യമഹയുടെ വില്‍പ്പന കേന്ദ്രങ്ങള്‍ തുടങ്ങുമെന്നും അറിയിച്ചു. രാജ്യത്തെ ഇരുചക്ര വാഹന വിപണിയില്‍ മികച്ച മുന്നേറ്റം നടത്തുന്ന ജാപ്പനീസ് കമ്പനിയായ യമഹ 2009 വര്‍ഷത്തില്‍ ഇന്ത്യയില്‍ 2.2 ലക്ഷം വാഹനങ്ങളാണ് വില്‍പ്പന നടത്തിയത്. 2009 വര്‍ഷത്തെ വില്‍പ്പനയേക്കാള്‍ ഈ വര്‍ഷം 30 ശതമാനം മുന്നേറ്റമാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

വന്‍ നഗരങ്ങളില്‍ യമഹയ്ക്ക് മികച്ച വിപണിയാണെന്നും ഈ വിപണികള്‍ ഗ്രാമങ്ങളിലും സജീവമാക്കുമെന്ന് ഇന്ത്യ യമഹ മോട്ടോര്‍ നാഷണല്‍ ബിസിനസ് മേധാവി പങ്കജ് ഡുബെ പറഞ്ഞു. കുറഞ്ഞ വിലയും ഇന്ധനക്ഷമതയും ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി യമഹ വൈ ബി ആര്‍ 110 എന്ന പേരിലുള്ള ബൈക്ക് അടുത്തിടെ പുറത്തിറക്കിയിരുന്നു. 106 സി സി നാലുസ്‌ട്രോക്ക് എന്‍ജിനും നാലു സ്​പീഡ് ഗിയര്‍ബോക്‌സുമായാണ് വൈ ബി ആര്‍ 110 എത്തുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :