ബി ഡബ്ലിയു എ ലേലത്തുക 6,273 കോടിയായി

ന്യൂഡല്‍ഹി| WEBDUNIA|
അതിവേഗ വയര്‍ലെസ്‌ ബ്രോഡ്ബാന്‍ഡ്‌ ലൈസന്‍സ്‌ അനുവദിക്കുന്നതിനു വേണ്ടിയുള്ള ലേലം നാലു ദിവസം പിന്നിട്ടപ്പോള്‍ കരുതല്‍ തുക 6,273 കോടി രൂപയായി വര്‍ധിച്ചു. സര്‍ക്കാര്‍ നിശ്ചയിച്ചത്‌ 1750 കോടി രൂപയാണ്‌.

ഇതോടെ സര്‍ക്കാര്‍ ഖജനാവിലേക്ക്‌ ഇതുവരെ 18,759 കോടിയെത്തുമെന്ന് ഏകദേശം ഉറപ്പായി. ത്രീജി ലേലത്തിലൂടെ സര്‍ക്കാരിന്‌ 67000 കോടിയുടെ വരുമാനം ലഭിച്ചിരുന്നു‌. ഇപ്പോള്‍ വയര്‍ലെസ്‌ ലേലത്തിലൂടെ 20,000 കോടിയാണു സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ലേലത്തിന്റെ എട്ടു റൗണ്ടുകളാണു ഇപ്പോള്‍ പൂര്‍ത്തിയായത്‌. 11 കമ്പനികളാണു ലേലത്തില്‍ പങ്കെടുക്കുന്നത്‌.

ഡല്‍ഹി, മുംബൈ, കര്‍ണാടക മേഖലകള്‍ക്കാണ് ലേലത്തില്‍ ഏറ്റവും കൂടുതല്‍ തുക ലഭിച്ചിരിക്കുന്നത്. ഡല്‍ഹി, മുംബൈ, കര്‍ണാടക മേഖലയ്ക്ക് 812.96 കോടി രൂപയാണ് ലേലത്തുക ലഭിച്ചിരിക്കുന്നത്. താമിഴ്നാടിന്റെ ലേലത്തുക മൂല്യം 743.17 കോടി രൂപയായും ഉയര്‍ന്നിട്ടുണ്ട്. മഹാരാഷ്ട്ര 707.03 കോടി, ആ‍ന്ദ്രപ്രദേശ് 677.04 കോടി, ഗുജറത്ത് 444.70 കോടി രൂ‍പ എന്നിങ്ങനെയാണ് ലേലത്തുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :