മഹീന്ദ്രയുടെ അറ്റാദായം നാലാം പാദത്തില്‍ ഉയര്‍ന്നു

മുംബൈ| WEBDUNIA| Last Modified ശനി, 29 മെയ് 2010 (18:47 IST)
PRO
രാജ്യത്തെ മുന്‍‌നിര വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍റ് മഹീന്ദ്രയുടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷം നാലാം പാദ അറ്റാദായത്തില്‍ 36.40 ശതമാനം വര്‍ദ്ധന രേഖപ്പെടുത്തി. ഇതോടെ കമ്പനിയുടെ നാലാം പാദ അറ്റാദായം 570.26 കോടിയായി ഉയര്‍ന്നു. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ നല്‍കിയ കണക്കിലാണ് മഹീന്ദ്ര ഇക്കാര്യം വ്യക്തമാക്കിയത്.

കമ്പനിയുടെ ഇക്കാലയളവിലെ മൊത്തവരുമാനത്തിലും വര്‍ദ്ധന രേഖപ്പെടുത്തിയിട്ടുണ്ട്. 5304.63 കോടിയായിട്ടാണ് മൊത്തവരുമാനം ഉയര്‍ന്നത്. 2008-09 സാമ്പത്തിക വര്‍ഷം അവസാന പാദത്തില്‍ 3,646.57 കോടി രൂപ മാത്രമായിരുന്നു മൊത്തവരുമാനം.

ട്രാക്ടറുകളുടെ വില്‍‌പനയിലും വന്‍ കുതിപ്പാണ് മഹീന്ദ്ര രേഖപ്പെടുത്തിയിരിക്കുന്നത്. 1,75,196 ട്രാക്ടറുകളാണ് കമ്പനി വിറ്റഴിച്ചത്. 45.8 ശതമാനമാണ് വളര്‍ച്ച. കഴിഞ്ഞ വര്‍ഷം 1,20,202 ട്രാക്ടറുകളായിരുന്നു കമ്പനി വിറ്റഴിച്ചത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ മൊത്തം അറ്റാദായത്തില്‍ 76.35 ശതമാനത്തിന്‍റെ വര്‍ദ്ധനയുണ്ടായതായി കമ്പനി വ്യക്തമാക്കി. 2,478.56 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ അറ്റാദായം. വാഹന രംഗത്തും കാര്‍ഷിക അനുബന്ധ വാഹനങ്ങളുടെ വില്‍‌പനയിലും വന്‍ മുന്നേറ്റമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ദൃശ്യമായതെന്നും കമ്പനി ചൂണ്ടിക്കാട്ടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :