വിദേശനാണ്യ കരുതല്‍ ശേഖരം ഉയര്‍ന്നു

മുംബൈ| WEBDUNIA| Last Modified ശനി, 29 മെയ് 2010 (14:05 IST)
PRO
രാജ്യത്തെ വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ 64 മില്യന്‍ ഡോളറിന്‍റെ വര്‍ദ്ധന. മാര്‍ച്ച് ഇരുപത്തിയൊന്നിന് അവസാനിച്ച ആഴ്ചയിലെ കണക്കനുസരിച്ചാണിത്. ഇതോടെ രാജ്യത്തെ മൊത്തം വിദേശനാണ്യ കരുതല്‍ ശേഖരം 273.4 ബില്യന്‍ ഡോളര്‍ ആയി ഉയര്‍ന്നു.

അന്താരാഷ്ട്ര നാണയ നിധിയിലെ കരുതല്‍ ധനം പത്തൊമ്പത് മില്യന്‍ ഡോളറും കരുതല്‍ മൂലധനം അഞ്ച് മില്യന്‍ ഡോളറും വര്‍ദ്ധിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഗ്രീസ് വിഷയത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളിലുണ്ടായ ആശങ്ക മൂലം ഡോളറിനെ അപേക്ഷിച്ച് യൂറോയുടെ മൂല്യത്തില്‍ വന്‍ ഇടിവുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് കരുതല്‍ ശേഖരത്തിലുണ്ടായിരുന്ന ഡോളര്‍ ഇതര ആസ്തികളുടെ പുനര്‍മൂല്യനിര്‍ണ്ണയത്തിന് ശേഷമുള്ള കണക്കുകളിലാണ് ഈ വര്‍ദ്ധന.

വരുമാനം ഉയര്‍ന്നതോടെ സര്‍ക്കാര്‍ ആര്‍ബിഐയില്‍ നിന്ന് വാങ്ങുന്ന തുക ഇതേ കാലയളവില്‍ 9,079 കോടിയായി ചുരുങ്ങിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ദിവസവരുമാനത്തിലെ ഏറ്റക്കുറച്ചിലുകള്‍ നികത്താനാണ് സര്‍ക്കാര്‍ ആര്‍ബിഐയില്‍ നിന്ന് തുക സ്വീകരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :