സ്വര്‍ണവില കുറഞ്ഞു

മുംബൈ| WEBDUNIA| Last Modified വെള്ളി, 28 മെയ് 2010 (13:23 IST)
ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വില കുറഞ്ഞു. പവന് 120 രൂപ കുറഞ്ഞ് 13840 രൂപയായി. ഗ്രാമിന് 1730 രൂപയ്ക്കാണ് വില്‍പ്പന നടക്കുന്നത്. വ്യാഴാഴ്ച സ്വര്‍ണ വില റെക്കോര്‍ഡ് തുകയിലെത്തിയിരുന്നു. വ്യാഴാഴ്ച സ്വര്‍ണത്തിന് പവന് 13960 രൂപയായിരുന്നു. വെള്ളി ഗ്രാമിന് 31.10 രൂപയ്ക്കാണ് വില്‍ക്കുന്നത്.

യൂറോപ്പിലെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന്‌ നിക്ഷേപകര്‍ സ്വര്‍ണ്ണത്തെ ആശ്രയിച്ചതാണ്‌ അന്താരാഷ്ട്ര വിപണിയില്‍ കഴിഞ്ഞ ദിവസം വില ഉയരാന്‍ കാരണമായത്. ആഗോള വിപണികളിലും സ്വര്‍ണത്തിന് വില കുറഞ്ഞിട്ടുണ്ട്. ഇന്നലെ മള്‍ട്ടി കമ്മോഡിറ്റി എക്ചേഞ്ചില്‍ സ്വര്‍ണത്തിന്റെ അവധി വ്യാപാര വില റെക്കോര്‍ഡിലെത്തിയിരുന്നു. കഴിഞ്ഞ നാല് ദിവസം കൊണ്ട് പവന്മേല്‍ 520 രൂപ കൂടിയിരുന്നു.

കഴിഞ്ഞ ശനിയാഴ്ച 13,440 രൂപയായിരുന്നു സ്വര്‍ണവില. തിങ്കളാഴ്ച 120 രൂപയും ചൊവ്വാഴ്ച 200 രൂപയും ബുധനാഴ്ച 80 രൂപയും ഉയര്‍ന്നിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :