ടാറ്റാ മോട്ടോര്‍സിന് 2,571 കോടി ലാഭം

മുംബൈ| WEBDUNIA|
രാജ്യത്തെ പ്രമുഖ വാഹന നിര്‍മ്മാണ കമ്പനിയായ ടാറ്റാ മോട്ടോര്‍സിന് വന്‍ സാമ്പത്തിക നേട്ടം. 2009-10 സാമ്പത്തിക വര്‍ഷത്തിലെ കണക്കുകള്‍ പ്രകാരം കമ്പനിയ്ക്ക് 2,571 കോടി രൂപയുടെ അറ്റാദായം ലഭിച്ചിട്ടുണ്ട്. ജനപ്രിയ മോഡലുകളായ ജാഗ്വര്‍, ലാന്‍ഡ് റോവര്‍ എന്നിവയുടെ വില്‍പ്പന വര്‍ധിച്ചതാണ് ടാറ്റാ മോട്ടോര്‍സിന് നേട്ടമായിരിക്കുന്നത്.

രാജ്യത്തെ ഏറ്റവും വലിയ ട്രക്ക്, ബസ് നിര്‍മ്മാണ കമ്പനിയുമായ ടാറ്റാ മോട്ടോര്‍സിന്റെ 2008-09 വര്‍ഷത്തിലെ അറ്റാദായം 2,505 കോടി രൂപയായിരുന്നു. കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ ആദ്യമായാണ് 2008-09 വര്‍ഷത്തില്‍ അറ്റാദായം ഇടിഞ്ഞത്. ടാറ്റയുടെ വിവിധ മോഡല്‍ കാറുകള്‍, ചെറുകാര്‍ നാനോ എന്നിവയ്ക്ക് വിപണിയില്‍ വന്‍ ഡിമാന്‍ഡാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ മൊത്തം വരുമാനവും വര്‍ധിച്ചിട്ടുണ്ട്. മൊത്തവരുമാനം 2008-09 വര്‍ഷത്തിലെ 265557 ദശലക്ഷത്തില്‍ നിന്ന് 2009-10 വര്‍ഷത്തില്‍ 374465 ദശലക്ഷം രൂപയായി ഉയര്‍ന്നിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :