സ്വര്‍ണ്ണവില പവന് പതിനാലായിരത്തിലേക്ക്

ബോംബെ| WEBDUNIA|
ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വില കുതിച്ചുയരുന്നു. പവന്‌ 120 രൂപയാണ്‌ വ്യാഴാഴ്ച തുടക്ക വ്യാപാരത്തില്‍ കൂടിയത്‌. ഇതോടെ പവന് സ്വര്‍ണ്ണത്തിന്‌ 13,960 രൂപയായി ഉയര്‍ന്നിട്ടുണ്ട്. ഗ്രാമിന്റെ വില 1,745 രൂപയായും വര്‍ധിച്ചിട്ടുണ്ട്. യൂറോപ്പിലെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന്‌ നിക്ഷേപകര്‍ സ്വര്‍ണ്ണത്തെ ആശ്രയിച്ചതാണ്‌ അന്താരാഷ്ട്ര വിപണിയില്‍ വില ഉയരാന്‍ കാരണം.

ആഗോള വിപണിയിലെ മുന്നേറ്റമാണ് ആഭ്യന്തര വിപണിയിലും പ്രകടമായിരിക്കുന്നത്. ഇന്നലെ മള്‍ട്ടി കമ്മോഡിറ്റി എക്ചേഞ്ചില്‍ സ്വര്‍ണത്തിന്റെ അവധി വ്യാപാര വില റെക്കോര്‍ഡിലെത്തിയിരുന്നു. കഴിഞ്ഞ നാല് ദിവസം കൊണ്ട് പവന്മേല്‍ 520 രൂപയാണ് കൂടിയത്.

കഴിഞ്ഞ ശനിയാഴ്ച 13,440 രൂപയായിരുന്നു സ്വര്‍ണവില. തിങ്കളാഴ്ച 120 രൂപയും ചൊവ്വാഴ്ച 200 രൂപയും ബുധനാഴ്ച 80 രൂപയും ഉയര്‍ന്നു. 13,840 രൂപയായിരുന്നു ഇതുവരെയുള്ള റെക്കോഡ് വില.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :