നാനോ: സാനന്ദ് പ്ലാന്‍റ് ഉദ്ഘാടനം ജൂണ്‍ രണ്ടിന്

അഹമ്മദാബാദ്| WEBDUNIA|
നാനോ നിര്‍മ്മാണത്തിനായി ടാറ്റ ഒരുക്കിയ ഗുജറാത്തിലെ സാനന്ദ് പ്ലാന്‍റിന്‍റെ ഔദ്യോഗിക ഉദ്ഘാടനം അടുത്ത മാസം രണ്ടിന് നടക്കും. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെയും ടാറ്റ ചെയര്‍മാന്‍ രത്തന്‍ ടാറ്റയുടെയും സാന്നിധ്യത്തിലായിരിക്കും ചടങ്ങുകളെന്ന് കമ്പനി വക്താവ് അറിയിച്ചു.

നിലവില്‍ പ്ലാന്‍റില്‍ നിന്ന് വ്യാവസായികാടിസ്ഥാനത്തിലുള്ള പരീക്ഷണ ഉല്‍‌പാദനം ആരംഭിച്ചിട്ടുണ്ട്. ഔദ്യോഗിക ഉദ്ഘാടനത്തിന് ശേഷം പ്ലാന്‍റില്‍ നിന്ന് വാഹനങ്ങള്‍ വിതരണം ചെയ്തു തുടങ്ങും.

പശ്ചിമബംഗാളിലെ സിംഗൂരില്‍ നിര്‍മ്മിക്കാനിരുന്ന പ്ലാന്‍റ് കര്‍ഷകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ടാറ്റ ഗുജറാത്തിലേക്ക് മാറ്റുകയായിരുന്നു. 2,50,000 യൂണിറ്റ് വാഹനങ്ങള്‍ പ്രതിവര്‍ഷം സാനന്ദ് പ്ലാന്‍റില്‍ നിന്ന് പുറത്തിറങ്ങും. ഏകദേശം രണ്ടായിരം കോടിയോളം രൂപ മുതല്‍ മുടക്കിയാണ് ടാറ്റ പ്ലാന്‍റ് നിര്‍മ്മിച്ചിരിക്കുന്നത്.

നിലവില്‍ പട്നാഗര്‍ പ്ലാന്‍റിലാണ് ടാറ്റ നാനോ നിര്‍മ്മിക്കുന്നത്. ഇതുവരെ ഏതാണ്ട് 33,000 വാഹനങ്ങള്‍ ടാറ്റ ഇവിടെ നിന്നും വിതരണം ചെയ്തുകഴിഞ്ഞു. ഇക്കൊല്ലം ഒക്ടോബറോടെ ഒരു ലക്ഷം നാ‍നോ കാറുകള്‍ വിറ്റഴിക്കാനാണ് ടാറ്റ ലക്‍ഷ്യമിടുന്നത്. സാനന്ദ് പ്ലാന്‍റില്‍ നിന്ന് ഉല്‍‌പാദനം ആരംഭിക്കുന്നതോടെ ഇത് സാധ്യമാകുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍ .


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :