ഭെല്‍ അറ്റാദായം 42 ശതമാനം ഉയര്‍ന്നു

ന്യൂഡല്‍ഹി| WEBDUNIA| Last Modified ബുധന്‍, 26 മെയ് 2010 (15:50 IST)
പൊതുമേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കല്‍‌സ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം നാലാം പാദ അറ്റാദായത്തില്‍ 42 ശതമാനം വര്‍ദ്ധന രേഖപ്പെടുത്തി. 1909.58 കോടി രൂപയാണ് കമ്പനിയുടെ നാലാം പാദ അറ്റാദായം.

2008-09 സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 1347.47 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. കമ്പനിയുടെ മൊത്തവരുമാനത്തില്‍ ഇരുപത്തിയെട്ട് ശതമാനം വര്‍ദ്ധന രേഖപ്പെടുത്തിയിട്ടുണ്ട്. 14,152.63 കോടി രൂപയാണ് അവസാന പാദത്തിലെ മൊത്തവരുമാനം. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ സമയം 11,047.24 കോടി രൂപ മാത്രമായിരുന്നു അറ്റാദായം.

2009-10 സാമ്പത്തിക വര്‍ഷത്തിലെ മൊത്തം അറ്റാദായത്തില്‍ 39 ശതമാനമാണ് വര്‍ദ്ധന രേഖപ്പെടുത്തിയിരിക്കുന്നത്. 4326.92 കോടി രൂപയാണ് മൊത്തം അറ്റാദായം. 2008-09 സാമ്പത്തിക വര്‍ഷം 3,115.17 കോടി രൂപയായിരുന്നു അറ്റാദായം.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ മൊത്ത വരുമാനത്തിലും വര്‍ദ്ധന രേഖപ്പെടുത്തിയിട്ടുണ്ട്. 27,928.75 കോടി രൂ‍പയാണ് മൊത്തവരുമാ‍നമായി രേഖപ്പെടുത്തിയിരിക്കുന്നത്. തൊട്ടുമുമ്പുള്ള സാമ്പത്തിക വര്‍ഷം 34,703.28 കോടി രൂപയായിരുന്നു മൊത്തവരുമാനം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :