ത്രീ ജി: ടാറ്റ 4500 കോടി രൂപ സ്വരൂപിച്ചു

ന്യൂഡല്‍ഹി| WEBDUNIA| Last Modified ബുധന്‍, 26 മെയ് 2010 (12:52 IST)
ത്രീ ജി ലേലത്തുക അടയ്ക്കാനായി ടാറ്റ ടെലി 4500 കോടി രൂപ സ്വരൂപിച്ചു. എല്‍ഐ‌സിയില്‍ നിന്ന് ബോ‍ണ്ട് വഴിയും ബാങ്കുകളില്‍ നിന്ന് വായ്പയായും ആണ് തുക സ്വരൂപിച്ചത്.

പത്ത് വര്‍ഷത്തെ ബോണ്ടില്‍ 1000 കോടി രൂപയാണ് എല്‍‌ഐസിയില്‍ നിന്ന് ടാറ്റ ടെലി സ്വരൂപിച്ചത്. വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് ഒരു വര്‍ഷത്തെ കാലാവധിയില്‍ 1000 കോടി രൂപയും സ്വരൂപിച്ചു. അഞ്ച് വര്‍ഷത്തെ കാലാവധിയില്‍ 1500 കോടി രൂപയും ഒരു വര്‍ഷക്കാലാവധിയില്‍ 1,135 കോടിയും ഉള്‍പ്പെടെ ബാക്കി തുക ബാങ്കില്‍ നിന്നാണ് കമ്പനി സ്വരൂപിച്ചത്.

7.33 ശതമാനം മുതല്‍ 8.3 ശതമാനം വരെ വാര്‍ഷിക പലിശ നിരക്കിലാണ് വായ്പയായും ബോണ്ടായും കമ്പനി തുക സമാഹരിച്ചത്. ഒമ്പത് മേഖലകളിലാണ് ടാറ്റ ടെലി ലേലത്തില്‍ പങ്കുകൊണ്ടത്. 5864 കോടി രൂപയാണ് കമ്പനിക്ക് സര്‍ക്കാരില്‍ അടയ്ക്കേണ്ടത്.

ഇതുകൂടാതെ സ്പെക്ട്രം സേവനത്തിനായി 1500 കോടി മുതല്‍ 2000 കോടി രൂപ വരെ കമ്പനിക്ക് മുതല്‍ മുടക്കേണ്ടി വരും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :