ജി‌എം‌ആര്‍ 5000 കോടി സ്വരൂപിക്കുന്നു

ന്യൂഡല്‍ഹി| WEBDUNIA| Last Modified ചൊവ്വ, 25 മെയ് 2010 (13:12 IST)
ഓഹരി വില്‍‌പനയിലൂടെ 5000 കോടി രൂപ സ്വരൂപ്പിക്കുമെന്ന് ജി‌എം‌ആര്‍ ഇന്‍ഫാസ്ട്രക്ചര്‍ കമ്പനി അറിയിച്ചു. ആഭ്യന്തര വിപണിയിലും അന്താരാഷ്ട്ര വിപണിയിലും ഓഹരികള്‍ വിറ്റഴിക്കാനാണ് കമ്പനിയുടെ നീക്കം. കഴിഞ്ഞ ദിവസം ചേര്‍ന്ന ബോര്‍ഡ് യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു.

ബോംബെ ഓഹരി വിപണിയിലാണ് ജിഎം‌ആര്‍ ഇക്കാര്യം അറിയിച്ചത്. അതിനിടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാന പാദത്തില്‍ അറ്റാദായത്തില്‍ 37 ശതമാനം വര്‍ദ്ധനയുണ്ടായതായി കമ്പനി വ്യക്തമാക്കി. ഇതോടെ കമ്പനിയുടെ സഞ്ചിത ലാഭം 73 കോടി രൂപയായി ഉയര്‍ന്നു.

തൊട്ടുമുമ്പുള്ള സാമ്പത്തിക വര്‍ഷം ഇതേ സമയം 53.24 കോടി രൂപയായിരുന്നു കമ്പനിയുടെ സഞ്ചിത ലാഭം. അതേസമയം വില്‍‌പയില്‍ കമ്പനിക്ക് കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല. പതിനെട്ട് ശതമാനം ഇടിവാണ് അവസാന പാദത്തില്‍ വില്‍‌പനയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

സാമ്പത്തിക വര്‍ഷം മൊത്തം കണക്കില്‍ കമ്പനിയുടെ അറ്റാദായത്തില്‍ 43.31 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2008-09 സാമ്പത്തിക വര്‍ഷം 279.45 കോറ്റി രൂപയുടെ അറ്റാദായം ഉണ്ടായപ്പോള്‍ 2009-2010 വര്‍ഷം ഇത് 158.40 കോടി രൂപയായി താഴ്ന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :