ജിഎംആര്‍ ഇന്‍ഫ്രയ്ക്ക് 73 കോടി നേട്ടം

മുംബൈ| WEBDUNIA| Last Modified ചൊവ്വ, 25 മെയ് 2010 (13:11 IST)
അടിസ്ഥാന സൌകര്യ വികസന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ പ്രമുഖ കമ്പനിയായ ജി എം ആറിന് വന്‍ നേട്ടം. 2009-10 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ കമ്പനിയുടെ അറ്റാദായം 37 ശതമാനം വര്‍ധിച്ച് 73 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. ഇതിന് മുന്‍‌വര്‍ഷത്തിലെ നാലാം പാദത്തില്‍ കമ്പനിയുടെ അറ്റാദായ വരവ് 53.24 കോടി രൂപയായിരുന്നു.

അതേസമയം, മാര്‍ച്ച് 31ന് അവസാനിച്ച കണക്കുകള്‍ പ്രകാരം കമ്പനിയുടെ അറ്റവില്‍പ്പനയില്‍ ഇടിവ് നേരിട്ടു. അറ്റവില്‍പ്പന 18 ശതമാനം ഇടിഞ്ഞ് 1,124.96 കോടിയിലെത്തിയിട്ടുണ്ട്. ഇതിന് മുന്‍ വര്‍ഷം ഇക്കാലയളവില്‍ കമ്പനിയുടെ അറ്റ വില്‍പ്പന 1,327.79 കോടി രൂപയായിരുന്നു.

മാര്‍ച്ച് 31ന് അവസാനിച്ച ഒരു വര്‍ഷത്തെ കണക്കുകള്‍ പ്രകാരം കമ്പനിയുടെ അറ്റാദായം ഇടിഞ്ഞിട്ടുണ്ട്. അറ്റാദായം 43.31 ശതമാനം ഇടിഞ്ഞ് 15.40 കോടി രൂപയിലെത്തി. 2008-09 വര്‍ഷത്തില്‍ കമ്പനിയുടെ അറ്റാദായം 279.45 കോടി രൂപയായിരുന്നു. നാലാപാദ റിപ്പോര്‍ട്ട് പുറത്തുവന്നതിന് തൊട്ടു പിന്നാലെ ജി എം ആര്‍ ഇന്‍ഫ്രയുടെ ഓഹരി വില 55.30 രൂപയിലെത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :