പെട്രോള്‍ വില ഉടന്‍ വര്‍ധിപ്പിക്കില്ല: മുരളി ദേവ്‌റ

ന്യൂഡല്‍ഹി| WEBDUNIA|
പെട്രോള്‍, ഡീസല്‍ ഉടന്‍ വര്‍ധിപ്പിക്കാന്‍ പദ്ധതിയില്ലെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രി മുരളി ദേവ്‌റ അറിയിച്ചു. ആഗോള വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില വര്‍ധിച്ചുക്കൊണ്ടിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലവര്‍ധ അനിവാര്യമാണ്‌. എന്നാല്‍, പെട്ടെന്ന് വില വര്‍ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ദേവ്‌റ പറഞ്ഞു.

പൊതുമേഖല സ്ഥാപനങ്ങളുടെ നഷ്ടം നികത്തുന്നതിനായി പെട്രോളിയം ഉല്‍പന്നങ്ങളുടെ വില പുതുക്കി നിശ്ചയിക്കേണ്ടതുണ്ട്‌. തിങ്കളാഴ്ച ചേര്‍ന്ന പാര്‍ലമെന്ററി സമിതി യോഗത്തില്‍ വില വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യം ഭൂരിപക്ഷം എംപിമാരേയും ബോധ്യപ്പെടുത്താനായതായും മന്ത്രി അറിയിച്ചു.

രാജ്യത്തെ പാചകവാതക കണക്ഷന്‍ 75 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതായും മുരളി ദേവ്‌റ പറഞ്ഞു. ജൂണ്‍ ഏഴിന് നടക്കുന്ന മന്ത്രിമാരുടെ യോഗത്തില്‍ ഇത് സംബന്ധിച്ച് അവസാന തീരുമാനം കൈക്കൊള്ളും. അതേസമയം, എണ്ണവില വര്‍ധിപ്പിച്ചാല്‍ രാജ്യത്തെ നാണ്യപ്പെരുപ്പം ഗണ്യമായി ഉയരുമെന്ന ഭീതിയും നിലനില്‍ക്കുന്നുണ്ട്. 2009-10 വര്‍ഷത്തില്‍ പൊതുമേഖല സ്ഥാപനങ്ങളുടെ നഷ്ടം നികത്തുന്നതിനായി സര്‍ക്കാര്‍ 46,000 കോടി രൂപ ചെലവഴിച്ചതായും ദേവ്‌റ അറിയിച്ചു..


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :