നിസാന്‍ മൈക്ര കാര്‍ വില്‍പ്പന ജൂലൈ മുതല്‍

മുംബൈ| WEBDUNIA|
ലോകത്തെ പ്രമുഖ കാര്‍ നിര്‍മ്മാണ കമ്പനിയായ നിസാന്‍ മോട്ടോര്‍സിന്റെ പുതിയ വാഹനം കാര്‍ ഇന്ത്യയില്‍ ജൂലൈയില്‍ വില്‍പ്പന തുടങ്ങും. മൈക്രയുടെ ബുക്കിംഗ് അടുത്ത ആഴ്ച തുടങ്ങുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു. വിദേശത്തേക്കുള്ള കയറ്റുമതി സെപ്റ്റംബറില്‍ തുടങ്ങും.

നിസാന്റെ ചെറുകാര്‍ മൈക്ര കേരളത്തിലെ ഷോറൂമുകളിലും എത്തിയിട്ടുണ്ട്. ജൂണ്‍ ഒന്നു മുതല്‍ ബുക്കിംഗ് തുടങ്ങുന്ന മൈക്ര കാര്‍ ജൂലൈ പതിനഞ്ചോടെ നിരത്തുകളിലെത്തുമെന്ന് നിസാന്‍ ജനറല്‍ മാനേജര്‍ തോമസ്‌ കടിച്ചീനി അറിയിച്ചു.

വാഗണ്‍ ആറും സ്വിഫ്റ്റും ഐ ടെന്നും ഫോര്‍ഡ്‌ ഫിഗോയും ഷെവര്‍ലേ ബീറ്റും മല്‍സരിക്കുന്ന ഇടത്തരം കാര്‍ ശ്രേണിയിലാണ്‌ മൈക്രയുടെ സ്ഥാനം. എക്സ്‌ഇ, എക്സ്‌എല്‍,എക്സ്‌വി എന്നീ മൂന്നു മോഡലുകള്‍ക്ക്‌ സൗകര്യങ്ങള്‍ അനുസരിച്ച്‌ 3.9 ലക്ഷം രൂപ മുതല്‍ 5.5 ലക്ഷം രൂപ വരെയാണ്‌ മൈക്രയുടെ സ്റ്റോര്‍ റൂം വില.

നിലവില്‍ പെട്രോള്‍ എന്‍ജിനില്‍ പ്രവര്‍ത്തിക്കുന്ന മൈക്രയാണ് വിപണിയിലെത്തുന്നത്. 1198 സിസി എന്‍ജിന്‍ ശക്തിയുള്ള മൈക്രയ്ക്ക്‌ ഇന്ധന ടാങ്ക്‌ ശേഷി 41 ലീറ്ററാണ്‌‍. മൈക്രയ്ക്ക് പവര്‍ സ്റ്റീറിങ്‌ ആണ് ഘടിപ്പിച്ചിരിക്കുന്നത്‌. വെള്ള, കറുപ്പ്‌, സില്‍വര്‍, നീല, ചുവപ്പ്‌, ഓറഞ്ച്‌ എന്നിങ്ങനെ ആറ്‌ നിറങ്ങളിലായാണ് മൈക്രയെത്തുന്നത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :