വേള്‍‌പൂള്‍ വില ഉയര്‍ത്തുന്നു

മുംബൈ| WEBDUNIA| Last Modified തിങ്കള്‍, 24 മെയ് 2010 (13:09 IST)
പ്രമുഖ ഗൃഹോപകരണ നിര്‍മ്മാതാക്കളായ വേള്‍പൂള്‍ ഉല്‍‌പന്നങ്ങള്‍ക്ക് വില ഉയര്‍ത്താന്‍ ഒരുങ്ങുന്നു. അടുത്ത രണ്ട് മാസത്തിനുള്ളില്‍ രണ്ട് മുതല്‍ മൂന്ന് ശതമാനം വരെ വില ഉയര്‍ത്താനാണ് കമ്പനി ഒരുങ്ങുന്നത്. കമ്പനിയുടെ കോര്‍പ്പറേറ്റ് അഫയേഴ്സ് ആന്‍റ് സ്ട്രാറ്റജി വിഭാഗം വൈസ് പ്രസിഡന്‍റ് ശന്തനുദാസ് ഗുപ്തയാണ് ഇക്കാര്യം അറിയിച്ചത്.

നിര്‍മ്മാണ വസ്തുക്കളുടെ വില ഉയര്‍ന്നതിനാലാണ് വില വര്‍ദ്ധിപ്പിക്കാന്‍ നിര്‍ബന്ധിതമായതെന്ന് അദ്ദേഹം പറഞ്ഞു. ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

അടുത്ത മൂന്ന് സാമ്പത്തിക വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ നിക്ഷേപം നാലു ബില്യന്‍ രൂപ ആക്കി ഉയര്‍ത്തുമെന്നും ശന്തനുദാസ് ഗുപ്ത പറഞ്ഞു. നേരത്തെ ഇതേ കാലയളവില്‍ മൂന്ന് ബില്യന്‍ രൂപ മുടക്കുമെന്നായിരുന്നു വേള്‍പൂള്‍ അറിയിച്ചിരുന്നത്. നിക്ഷേപം ഉയര്‍ത്തുമെന്ന അറിയിപ്പോടെ ബോംബൈ ഓഹരി വിപണിയില്‍ വേള്‍‌പൂള്‍ ഓഹരികളുടെ വിലയും ഉയര്‍ന്നു.

ഇന്ത്യന്‍ ഗൃഹോപകരണ നിര്‍മ്മാണ വിപണിയില്‍ ഇരുപത്തിയഞ്ച് ശതമാനത്തിലധികം വിപണി വിഹിതം കയ്യാളുന്ന കമ്പനിയാണ് വേള്‍പൂള്‍ .


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :