തോഷിബ 10 ദശലക്ഷം ഡോളര്‍ നിക്ഷേപിക്കും

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ജാപ്പനീസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രോണിക്സ് കമ്പനിയായ കോര്‍പ്പറേഷന്‍ ഇന്ത്യയില്‍ പത്തു ദശലക്ഷം ഡോളര്‍( 47 കോടി രൂപ) നിക്ഷേപിക്കുമെന്ന് അറിയിച്ചു. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ പേഴ്സണല്‍ കമ്പ്യൂട്ടര്‍ വിപണി സജീവമാക്കുന്നതിന് വേണ്ടിയാണ് ഈ തുക ഉപയോഗിക്കുകയെന്ന് തോഷിബ അറിയിച്ചു.

കമ്പനികളുടെ പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കാനും പദ്ധതിയുണ്ട്. നിലവിലുള്ള ഒമ്പതോളം പതിപ്പ് നോട്ട്‌ബുക്കുകള്‍, പുതിയ മുപ്പതോളം മോഡല്‍ കമ്പ്യൂട്ടര്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവ ഉടന്‍ തന്നെ ഇന്ത്യന്‍ വിപണിയിലെത്തിക്കും. അടുത്ത രണ്ട് മാസത്തിനുള്ളില്‍ കമ്പനിയുടെ പുതിയ മോഡല്‍ കമ്പ്യൂട്ടറുകളെല്ലാം വിപണിയിലെത്തുമെന്നും അധികൃതര്‍ അറിയിച്ചു.

തോഷിബയുടെ നിരവധി മോഡല്‍ ലാപ്ടോപുകള്‍ നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാണ്. എന്നാല്‍, അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ കൂടുതല്‍ ഉല്‍പ്പന്നങ്ങളെത്തിച്ച് വിപണി സജീവമാക്കാനാണു കമ്പനി ലക്‍ഷ്യമിടുന്നതെന്നും തോഷിബ ഇന്ത്യ ഡയറക്ടര്‍ തെങ്കൂ വൂ പറഞ്ഞു. ഇതിന് ഏകദേശം പത്ത് ദശലക്ഷം ഡോളര്‍ നിക്ഷേപിക്കേണ്ടി വരും. ഭാവിയില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ കമ്പനിയ്ക്ക് പദ്ധതിയുണ്ടെന്നും അദ്ദേഹം അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :