പലിശ വര്‍ദ്ധിപ്പിക്കില്ലെന്ന് എസ്ബിഐ

ഹൈദരാബാദ്| WEBDUNIA| Last Modified ശനി, 22 മെയ് 2010 (17:30 IST)
ഹ്രസ്വകാലാ വാ‍യ്പയ്ക്ക് പലിശ വര്‍ദ്ധിപ്പിച്ചേക്കുമെന്ന വാര്‍ത്തകള്‍ നിഷേധിച്ചു. ബാങ്ക് ചെയര്‍മാന്‍ ഒപി ഭട്ട് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉടനടി പലിശ വര്‍ദ്ധന ഉണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബാങ്കിന്‍റെ 1111 ആമത് ശാഖ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ വര്‍ഷം ബാങ്ക് ഇരുപത് ശതമാനം വായ്പാ വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡോര്‍ അധികം വൈകാതെ എസ്ബിഐയുമായി ലയിക്കുമെന്നും മറ്റ് അഞ്ച് സ്റ്റേറ്റ് ബാങ്കുകളുടെ ലയനകാര്യത്തില്‍ കുറച്ചുകാലതാമസം നേരിടുമെന്നും ഭട്ട് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :