കെബി‌എല്‍ ബാങ്ക് ഹിന്ദുജ ഗ്രൂപ്പ് ഏറ്റെടുത്തു

ലണ്ടന്‍: | WEBDUNIA| Last Modified ശനി, 22 മെയ് 2010 (12:24 IST)
യൂറോപ്പിലെ പ്രമുഖ ബാങ്കായ കെബി‌എല്‍ ഹിന്ദുജ ഗ്രൂപ്പ് ഏറ്റെടുത്തു. 1.35 ബില്യന്‍ യൂറോയ്ക്കാണ് ഏറ്റെടുക്കല്‍ ‍. ബാങ്കിംഗ് രംഗത്തെ പ്രമുഖരായ കെബിസിയുടെ അനുബന്ധ സ്ഥാപനമായിരുന്നു കെബി‌എല്‍ ബാങ്ക്.

ഇന്ത്യയിലെ സ്വകാര്യ ബാങ്കിംഗ് മേഖല കൂടുതല്‍ പുരോഗതി കൈവരിക്കേണ്ടതുണ്ടെന്ന് ഏറ്റെടുക്കല്‍ വാര്‍ത്ത സ്ഥിരീകരിച്ച് ചൂണ്ടിക്കാട്ടി. മികച്ച ഉല്‍‌പന്നങ്ങളും സേവനവും ഇന്ത്യന്‍ സ്വകാര്യബാങ്കിംഗ് രംഗത്തേക്ക് കടന്നുവരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

യൂറോപ്യന്‍ നാടുകളിലെ പത്ത് പ്രാദേശിക ബാങ്കുകളുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ബാങ്കാണ് കെബി‌എല്‍ . ഹിന്ദുജ ഗ്രൂപ്പ് തന്നെയാണ് ഏറ്റെടുക്കലിന് ആവശ്യമായ മുഴുവന്‍ തുകയും മുടക്കുന്നതെന്നും എസ് പി ഹിന്ദുജ വ്യക്തമാക്കി. ഇന്ത്യയിലും ഏഷ്യയിലും മധ്യേഷ്യയിലും കെബി‌എല്ലിന് മികച്ച വളര്‍ച്ചയ്ക്കുള്ള സാഹചര്യമൊരുക്കുകയാണ് ലക്‍ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ബാങ്കിന്‍റെ ആസ്ഥാനം ലക്സംബര്‍ഗില്‍ തന്നെ തുടരുമെന്നും നിലവിലുള്ള ഇടപാടുകള്‍ അതേപടി നിലനിര്‍ത്തുമെന്നും എസ് പി ഹിന്ദുജ വ്യക്തമാക്കി. ബാങ്കിന്‍റെ മാനേജ്മെന്‍റ് തലത്തിലും ഉടനടി അഴിച്ചുപണി നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :