പതിനായിരം മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കും

ജമ്മു| WEBDUNIA| Last Modified ശനി, 22 മെയ് 2010 (11:48 IST)
രാജ്യത്ത് പതിനായിരം മൊബൈല്‍ ടവറുകള്‍ കൂടി സ്ഥാപിക്കുമെന്ന് കേന്ദ്ര വിവരസാങ്കേതിക വകുപ്പ് മന്ത്രി സച്ചിന്‍ പൈലറ്റ് അറിയിച്ചു. പിന്നാക്ക പ്രദേശങ്ങളില്‍ ടെലികോം സേവനം ലഭ്യമാക്കാന്‍ വേണ്ടിയായിരിക്കും പതിനായിരം ടവറുകള്‍ സ്ഥാപിക്കുകയെന്നും അദ്ദേഹം അറിയിച്ചു.

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇതിന് വേണ്ട പദ്ധതികള്‍ നടപ്പിലാക്കും. രാജ്യത്ത് ഇപ്പോഴും നിരവധി പ്രദേശങ്ങളില്‍ ടെലികോം, മൊബൈല്‍ സേവനങ്ങള്‍ ലഭ്യമില്ല. ഇത്തരം പ്രദേശങ്ങളില്‍ സെല്‍ഫോണ്‍ നെറ്റ്വര്‍ക്ക് ഉടന്‍ തന്നെ ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സാങ്കേതിക ഗ്രാമങ്ങളെന്ന ലക്‍ഷ്യം ഏറെ കുറെ പൂര്‍ത്തീകരിച്ചിരിക്കുന്നു. രാജ്യത്തെ 6.40 ലക്ഷം ഗ്രാമങ്ങളില്‍ ഇന്റര്‍നെറ്റ്, ടെലികോം സേവനങ്ങള്‍ ലഭ്യമാണ്. രാജീവ് ഗാന്ധിയുടെ സ്വപ്നങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഇനിയും ഏറെ പദ്ധതികള്‍ വരേണ്ടതുണ്ടെന്നും പൈലറ്റ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :