അമേരിക്കന്‍ വിപണിയില്‍ മുന്നേറ്റം

വാഷിംഗ്ടണ്‍| WEBDUNIA| Last Modified ശനി, 22 മെയ് 2010 (11:25 IST)
അമേരിക്കന്‍ ഓഹരി വിപണികളില്‍ വീണ്ടും നേട്ടത്തിന്റെ ദിനം. യു എസ് വിപണികളെല്ലാം നേട്ടത്തോടെയാണ് വ്യാപാരം നിര്‍ത്തിയത്. അമേരിക്കയിലെ പ്രധാന സൂചികയായ ഡൌജോണ്‍സ് ഒരു ശതമാനം മുന്നേറ്റത്തോടെ 10,193 എന്ന നിലയിലാണ് വ്യാപാരം നിര്‍ത്തിയത്.

മറ്റൊരു സൂചികയായ നസ്ദാക് ഒരു ശതമാനം മുന്നേറ്റത്തോടെ 2,229 പോയിന്റിലും വ്യാപാരം നിര്‍ത്തി. അമേരിക്കന്‍ വിപണികളില്‍ നേരിയ മുന്നേറ്റം പ്രകടമാണെങ്കിലും യൂറോപ്യന്‍ വിപണികള്‍ ഇടിഞ്ഞിരിക്കുകയാണ്. യൂറോപ്യന്‍ വിപണി സൂചികകള്‍ 4.6 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

സ്റ്റോക്സ് യൂറോപ്പ് 600 സൂചിക 0.5 ശതമാനം ഇടിഞ്ഞു 237.04 എന്ന നിലയിലെത്തി. ജര്‍മ്മന്‍ ഡാക്സ് സൂചിക 0.7 ശതമാനം ഇടിഞ്ഞ് 5,829.25 എന്ന നിലയിലാണ് വ്യാപാരം നിര്‍ത്തിയത്.

മറ്റൊരു യൂറോപ്യന്‍ സൂചികയായ ഫ്രഞ്ച് സാക്-40 0.1 ശതമാനം നഷ്ടത്തോടെ 3,430.74 എന്ന നിലയിലാണ് വ്യാപാരം നിര്‍ത്തിയത്. അതേസമയം, ഏഷ്യന്‍ വിപണികളില്‍ കഴിഞ്ഞ ദിവസം സമ്മിശ്ര പ്രതികരണമായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :