ഐടിസി അറ്റാദായം ഉയര്‍ന്നു

ന്യൂഡല്‍ഹി| WEBDUNIA| Last Modified വെള്ളി, 21 മെയ് 2010 (17:13 IST)
രാജ്യത്തെ പ്രമുഖ ബിസിനസ് സ്ഥാപനമായ ഇന്ത്യന്‍ ടുബാകോ കമ്പനിയുടെ (ഐ ടി സി) അറ്റാദായത്തില്‍ മുന്നേറ്റം. 2009-10 വര്‍ഷത്തിലെ ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള നാലാം പാദത്തില്‍ കമ്പനിയുടെ അറ്റാദായം 27 ശതമാനമായാണ് വര്‍ധിച്ചിരിക്കുന്നത്. ഇക്കാലയളവിലെ മൊത്തം അറ്റാദായം 1,028.2 കോടി രൂ‍പയാണ്. ഇതിന് മുന്‍ വര്‍ഷം ഇക്കാലയളവില്‍ കമ്പനിയുടെ അറ്റാദായം 808.99 കോടി രൂ‍പയായിരുന്നു.

ഐ ടി സി ഓഹരി ഉടമകള്‍ക്ക് ഓരോ ഓഹരിക്കും 5.50 ശതമാനം ലാഭവിഹിതം നല്‍കും. ഭാവിപദ്ധതികള്‍ ചര്‍ച്ച ചെയ്യാനായി ജൂണ്‍ പതിനെട്ടിന് കമ്പനിയുടെ ബോര്‍ഡ് മീറ്റിംഗ് ചേരുമെന്നും അറിയിച്ചിട്ടുണ്ട്. നാലാം പാദത്തില്‍ കമ്പനിയുടെ അറ്റവരുമാനം 29 ശതമാനം വര്‍ധിച്ച് 5,131.61 കോടി രൂപയിലെത്തിയിട്ടുണ്ട്. മുന്‍ വര്‍ഷം നാലാം പാദത്തില്‍ അറ്റവരുമാനം 3,985.92 കോടി രൂപയായിരുന്നു.

2009-10 വര്‍ഷത്തെ മൊത്തം കണക്ക് നോക്കുമ്പോള്‍ കമ്പനിയുടെ അറ്റാദായം 4,061 കോടി രൂപയായിട്ടുണ്ട്. 2008-09 വര്‍ഷത്തില്‍ ഇത് 3,263 കോടി രൂപയായിരുന്നു. ഒരു വര്‍ഷത്തെ അറ്റവരുമാനവും വര്‍ധിച്ചു. ഒരു വര്‍ഷത്തെ അറ്റവരുമാനം 18,382.24 കോടി രൂപയായിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :