മൊബൈല്‍ വരിക്കാര്‍: മുന്നില്‍ എയര്‍ടെല്‍ തന്നെ

ന്യൂഡല്‍ഹി| WEBDUNIA| Last Modified വെള്ളി, 21 മെയ് 2010 (13:22 IST)
രാജ്യത്തെ മൊബൈല്‍ വരിക്കരുടെ എണ്ണത്തില്‍ ഭാരതി എയര്‍ടെല്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. രാജ്യത്തെ ഒന്നാം നമ്പര്‍ ടെലികോം സേവനദാതാക്കളായ ഭാരതി എയര്‍ടെല്‍ ഏപ്രില്‍ മാസത്തില്‍ മാത്രം മൂന്നു ദശലക്ഷം അധിക വരിക്കാരെ നേടിയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതൊടെ കമ്പനിയുടെ മൊത്തം വരിക്കരുടെ എണ്ണം 130.6 ദശലലക്ഷമായി ഉയര്‍ന്നു.

സെല്ലുലാര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയാണ് മൊബൈല്‍ വരിക്കാരുടെ എണ്ണം സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ലോകത്തെ മുന്‍‌നിര ടെലികോം കമ്പനിയായ വൊഡാഫോണിന് ഇന്ത്യയില്‍ ഏപ്രില്‍ മാസത്തില്‍ 2.9 ദശലക്ഷം അധികവരിക്കാരെ ലഭിച്ച് മൊത്തം വരിക്കാരുടെ എണ്ണം 103.8 ദശലക്ഷമായി ഉയര്‍ന്നു.

ലോകത്ത് ഏറ്റവും കൂടുതല്‍ മൊബൈല്‍ വരിക്കാരുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. കഴിഞ്ഞ മാര്‍ച്ചില്‍ മാത്രം രാജ്യത്ത് 20.3 ദശലക്ഷം അധിക മൊബൈല്‍ വരിക്കാരാണ് ചേര്‍ന്നത്. രാജ്യത്ത് പതിനഞ്ചോളം ടെലികോം കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വരിക്കാരുടെ എണ്ണത്തില്‍ സെല്ലുലാര്‍ ആറാമതും എയര്‍സെല്‍ ഏഴാം സ്ഥാനത്തുമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :