രൂപയുടെ മൂല്യത്തില്‍ ഇടിവ്

മുംബൈ| WEBDUNIA| Last Modified വെള്ളി, 21 മെയ് 2010 (10:56 IST)
യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഇടിവ്. വെള്ളിയാഴ്ച പന്ത്രണ്ട് പൈസയുടെ നഷ്ടമാണ് വിപണിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. വിദേശ മൂലധന നിക്ഷേപത്തില്‍ ഇടിവുണ്ടായേക്കുമെന്ന ഭീതിയാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണമായത്.

ഫൊറെക്സ് വിപണിയില്‍ ആഭ്യന്തര കറന്‍സിയുടെ മൂല്യം ഡോളറിന് 47.25 രൂപയെന്ന നിലയിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം ഡോളറിനെതിരെ ഇടിവോടെ 47.13/14 എന്ന നിലയിലായിരുന്നു വ്യാപാരം ക്ലോസ് ചെയ്തിരുന്നത്.

യുഎസ്, ഏഷ്യന്‍ വിപണികളില്‍ മാ‍ന്ദ്യം പ്രകടമായതും രൂപയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ആഭ്യന്തര വിപണികളില്‍ വന്‍ നഷ്ടത്തോടെയാണ് വ്യാപാരം നടക്കുന്നത്. സെന്‍സെക്സില്‍ 332.65 പോയിന്റ് ഇടിഞ്ഞ് 16,187 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :