ബാങ്ക് ഓഫ് രാജസ്ഥാന്‍ ഐസിഐസിഐയില്‍ ലയിച്ചു

ന്യൂഡല്‍ഹി| WEBDUNIA| Last Modified ബുധന്‍, 19 മെയ് 2010 (12:55 IST)
രാജ്യത്തെ പ്രമുഖ സ്വകാര്യ ബങ്കുകളില്‍ ഒന്നായ ബാങ്ക് ഓഫ് രാജസ്ഥാന്‍ ഏറ്റവും വലിയ സ്വകാര്യ പണമിടപാടുകാരായ ഐസിഐസിഐ ബാങ്കില്‍ ലയിച്ചു. ലയനം സംബന്ധിച്ച് ഇരു ബാങ്കുകളുടെ ബോര്‍ഡുകളും തമ്മില്‍ ധാരണയായിട്ടുണ്ട്. ഇത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ബാങ്ക് ഓഫ് രാജസ്ഥാന്റെ ഡയറക്ടര്‍ ബോര്‍ഡ് അടിയന്തര യോഗം ചേരുകയായിരുന്നു.

അടുത്തിടെ ഏറ്റെടുക്കുന്ന മൂന്നാമത്തെ ബാങ്കാണ് ബാങ്ക് ഓഫ് രാജസ്ഥാന്‍. ഇരുബാങ്കുകളും തമ്മിലുള്ള ധാരണപ്രകാരം ബാങ്ക് ഓഫ് രാജസ്ഥാന്റെ ഒമ്പത് ഓഹരിക്ക് ഒരു ഐ സി ഐ സി ഐ ബാങ്ക് ഓഹരി ലഭിക്കും.

ഐ സി ഐസി ഐ ബാങ്കിന് 2000 ശാഖകളും ബാങ്ക് ഓഫ് രാജസ്ഥാന് 466 ശാഖകളുമാണുള്ളത്. ലയനം പൂര്‍ത്തിയാകുന്നതോടെ ഐ സി ഐ സി ഐ ബാങ്ക് ശാഖകളുടെ കാര്യത്തില്‍ ഏറെ മുന്നിലെത്തും. രാജസ്ഥാന്‍ ബാങ്കിന്റെ മൂല്യനിര്‍ണയത്തിനായി കണ്‍സള്‍ട്ടന്റിനെയും നിയമിച്ചു.

ചൊവ്വാഴ്ചത്തെ ഓഹരി വില കണക്കാക്കുമ്പോള്‍ ബാങ്ക് ഓഫ് രാജസ്ഥാന്റെ മൂല്യം 1500 കോടി രൂപയാണ്. എന്നാല്‍, 889 രൂപ വിലയുള്ള ഐ സി ഐ സി ഐ ഓഹരി പരിഗണിക്കുമ്പോള്‍ ഈ ബാങ്കിന്റെ മൂല്യം ഒരു ലക്ഷം കോടി രൂപ വരുമെന്നാണ് കണക്കാക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :