രൂപയുടെ മൂല്യത്തില്‍ ഇടിവ്

മുംബൈ| WEBDUNIA| Last Modified ബുധന്‍, 19 മെയ് 2010 (12:30 IST)
യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഇടിവ് തുടരുന്നു. ബുധനാഴ്ച നാല്പത് പൈസയുടെ ഇടിവാണ് വിപണിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. വിദേശ മൂലധന നിക്ഷേപത്തില്‍ ഇടിവ് വന്നേക്കുമെന്ന ആശങ്കയാണ് രൂപയെ സമ്മര്‍ദ്ദത്തിലാക്കിയത്.

ഫൊറെക്സ് വിപണിയില്‍ ആഭ്യന്തര കറന്‍സിയുടെ മൂല്യം ഡോളറിന് 45.99 രൂപയെന്ന നിലയിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം ഡോളറിനെതിരെ രണ്ടു പൈസയുടെ ഇടിവോടെ 45.59/60 എന്ന നിലയിലായിരുന്നു വ്യാപാരം ക്ലോസ് ചെയ്തിരുന്നത്.

ഏഷ്യന്‍ വിപണികളില്‍ പൊതുവെ ആലസ്യം അനുഭവപ്പെടുന്നത് രൂപയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. ആഭ്യന്തര വിപണിയില്‍ നഷ്ടത്തോടെയാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണികളിലെ നഷ്ടമാണ് ആഭ്യന്തര വിപണികളിലും പ്രകടമായിരിക്കുന്നത്. സെന്‍സെക്സില്‍ 231.11 പോയിന്റ് ഇടിവോടെ 16,644 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :