ടൊയോട്ട ലെക്സസ് പിന്‍‌വലിക്കുന്നു

ടോക്കിയോ| WEBDUNIA|
ലോകത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാണ കമ്പനിയായ മോട്ടോര്‍സ് ജപ്പാനില്‍ നിന്ന് നാലു മോഡല്‍ വാഹനങ്ങള്‍ പിന്‍‌വലിക്കുന്നു. ടൊയോട്ടയുടെ ഏറ്റവും വിലയേറിയ ലെക്സസാണ് പിന്‍‌വലിക്കാന്‍ പദ്ധതിയിടുന്നത്. സ്റ്റിയറിംഗ് പ്രശ്നങ്ങളെ തുടര്‍ന്നാണ് നാലു മോഡല്‍ വാഹനങ്ങളും പിന്‍വലിക്കുന്നത്.

ജപ്പാനില്‍ നിന്ന് 4500 കാറുകളാണ് പിന്‍‌വലിക്കുന്നത്. ലോകത്ത് ആകെ 11,500 ലെക്സസ് കാറുകള്‍ വിതരണം ചെയ്തിട്ടുണ്ടെന്ന് ടൊയോട്ട വക്താവ് മീക്കോ ഇവാസാകി പറഞ്ഞു. അമേരിക്ക, യൂറോപ്പ്, ചൈന എന്നിവിടങ്ങളിലെ ടൊയോട്ടയുടെ കൂടുതല്‍ വാഹനങ്ങളും പിന്‍‌വലിക്കേണ്ടി വരുമെന്നാണ് കരുതുന്നത്. എല്‍ എസ്460, എല്‍ എസ്460 എല്‍, ഹൈബ്രിഡ്സ് എല്‍ എസ് 600 എച്ച്, എല്‍ എസ് 600 എച്ച് എല്‍ മോഡല്‍ കാറുകളാണ് പിന്‍‌വലിക്കുന്നത്.

ലോകത്ത് ആകെ എട്ടു ദശലക്ഷത്തിലധികം ലെക്സസ് കാറാണ് ഇതിനകം പിന്‍‌വലിച്ചത്. അമേരിക്കയില്‍ നിന്ന് മാത്രം 6.5 ദശലക്ഷം കാറുകളും പിന്‍‌വലിച്ചു. അതേസമയം, ബ്രസീലില്‍ 2008 നു ശേഷം വില്‍പ്പന നടത്തിയ കൊറോള കാറുകള്‍ പിന്‍വലിക്കാന്‍ ടൊയോട്ട തീരുമാനിച്ചിരുന്നു. അപകടം സംബന്ധിച്ച് ഉപയോക്താക്കളില്‍ നിന്നു വ്യാപകമായി പരാതി ലഭിച്ചതിന്‍റെ പശ്ചാത്തലത്തിലായിരുന്നു പിന്‍മാറ്റം.

2009ല്‍ മാത്രം 50,000 ത്തില്‍ അധികം കൊറോള കാറുകളാണു ടൊയോട്ട വിറ്റത്. ~ഒരു ലക്ഷത്തില ധികം കാറുകള്‍ പിന്‍വലിക്കേ ണ്ടിവരുമെന്നാണു സൂചന. ഇത്തരം തകരാറുള്ള കാറുകളുടെ വില്‍പ്പന നിര്‍ത്താന്‍ ഡീലര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ടൊയോട്ട അധികൃതര്‍.

അടുത്തിടെ തകരാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്നു ലക്ഷക്കണക്കിനു കാറുകള്‍ കമ്പനി പിന്‍വലിച്ചിരുന്നു. യുഎസ്, യൂറോപ്യന്‍ വിപണികളില്‍ നിന്ന് ഒരു കോടിക്കടുത്തു കാറുകള്‍ പിന്‍വലിക്കാന്‍ അടുത്തിടെയാണ് കമ്പനി തീരുമാനിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :