ചെന്നൈ പെട്രോളിയം കോര്‍പറേഷന് 61 കോടി നഷ്ടം

ചെന്നൈ| WEBDUNIA| Last Modified ചൊവ്വ, 18 മെയ് 2010 (17:53 IST)
സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ചെന്നൈ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡിന് (സിപിസിഎല്‍) വന്‍ നഷ്ടം. മാര്‍ച്ച് 31ന് അവസാനിച്ച നാലാം പാദത്തില്‍ 61 കോടി രൂപയാണ് കമ്പനിയുടെ നഷ്ടം. നാലാം പാദത്തില്‍ കമ്പനിയുടെ അറ്റാദായം 272 കോടി രൂപയാണ്.

അതേസമയം, കമ്പനിയുടെ മൊത്തവരുമാനത്തില്‍ നേട്ടമുണ്ടായി. നാലാം പാദത്തില്‍ കമ്പനിയുടെ മൊത്തവരുമാനം 5,534.27 കോടി രൂപയാണ്. മുന്‍ വര്‍ഷം ഇക്കാലയളവില്‍ സി പി സി എല്ലിന്റെ വരുമാനം 4,816.01 രൂപയായിരുന്നു.

ഓഹരി ഉടമകള്‍ക്ക് ഓഹരി ഒന്നിന് 120 ശതമാനം ലാഭവിഹിതവും പ്രഖ്യാപിച്ചിട്ടുണ്ട്. 2009-10 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ മൊത്തലാഭം 603.22 കോടി രൂപയാണ്. 2008-09 വര്‍ഷത്തില്‍ കമ്പനിയുടെ മൊത്തലാഭം 397.28 കോടി രൂ‍പയായിരുന്നു. ഇതിനിടെ സി പി സി എല്‍ ഓഹരികള്‍ക്ക് നേരിയ ഇടിവ് നേരിട്ടു. ഓഹരി വില 1.05 ശതമാനം ഇടിഞ്ഞ് 253.50 എന്ന നിലയിലെത്തിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :