വോഡാഫോണിന് ഇരട്ടി ലാഭം

മുംബൈ| WEBDUNIA| Last Modified ചൊവ്വ, 18 മെയ് 2010 (15:35 IST)
ബ്രിട്ടണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ഫോണ്‍ കമ്പനിയായ വൊഡാഫോണിന്റെ ലാഭം ഇരട്ടി വര്‍ധിച്ചു. 2009 വര്‍ഷത്തിലെ കണക്കുകള്‍ പ്രകാരം ഏഷ്യയിലും ആഫ്രിക്കയിലും കമ്പനിയ്ക്ക് വന്‍ നേട്ടമാണ്. കമ്പനിയുടെ വരുമാനവും ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്.

2010 മാര്‍ച്ചില്‍ അവസാനിച്ച കണക്കുകള്‍ പ്രകാരം വോഡാഫോണിന്റെ നികുതിയിതര ലാഭം 12.6 ബില്യന്‍ ഡോളറാണ്. മുന്‍ വര്‍ഷത്തേക്കാള്‍ ഇരട്ടിവര്‍ധനവാണ് ഇത് കാണിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ വൊഡാഫോണിന് 341 ദശലക്ഷം വരിക്കാരുണ്ട്. കഴിഞ്ഞ മൂന്നു മാസത്തിനിടെ 5.5 ദശലക്ഷം അധിക വരിക്കാരെ കമ്പനിയ്ക്ക് ലഭിച്ചു.

ഉപയോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കാനായതിനാലാണ് വരുമാനം ഇരട്ടി വര്‍ധിച്ചതെന്നും അടുത്ത സാമ്പത്തിക വര്‍ഷം അവസാനത്തോടു കൂടി വോഡാഫോണ്‍ കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുമെന്നും വോഡാഫോണ്‍ വക്താവ് വിറ്റോറിയോ കൊളാ പറഞ്ഞു.

വിവിധ രാജ്യങ്ങളില്‍ വോഡാഫോണ്‍ വന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളാണ് നടപ്പിലാക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ മൊബൈല്‍ വരിക്കാരുള്ള രാജ്യങ്ങളില്‍ ഒന്നായ ഇന്ത്യയില്‍ വോഡാഫോണിന് മികച്ച സാമ്പത്തിക നേട്ടമാണ് കൈവരിക്കാനായത്. അതേസമയം, യൂറോപ്പില്‍ ചില രാജ്യങ്ങളില്‍ കമ്പനി നഷ്ടത്തിലാണെന്നും വാര്‍ഷിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :