മെക്സിക്കോയില്‍ നിന്നും ടാറ്റാ കാര്‍

മുംബൈ| WEBDUNIA| Last Modified ചൊവ്വ, 18 മെയ് 2010 (12:56 IST)
രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാണ കമ്പനിയായ ടാറ്റാ മോട്ടോര്‍സ് മെക്സിക്കോയില്‍ നിന്ന് കാര്‍ നിര്‍മ്മാണം തുടങ്ങാന്‍ പദ്ധതിയിടുന്നു. ഇതിനു വേണ്ട ചര്‍ച്ചകള്‍ തുടങ്ങിയതായി ടാറ്റാ മോട്ടോര്‍സ് അധികൃതര്‍ അറിയിച്ചു. മെക്സിക്കോയിലെ കമ്പനികളുമായി യോജിച്ചായിരിക്കും ടാറ്റാ കാര്‍ നിര്‍മ്മിക്കുക.

മെക്സിക്കോയിലെ മെറ്റലാസ എസ് എ ഡി സിവിയുമായുള്ള ചര്‍ച്ച വിജയിക്കുകയാണെങ്കില്‍ കാര്‍ നിര്‍മ്മാണം ഉടന്‍ തുടങ്ങിയേക്കും. ഇന്‍ഡിക വിസ്റ്റ ഹാറ്റ്ബാക്ക്, ഇന്‍ഡിഗൊ മന്‍സ സെഡന്‍, വിലകുറഞ്ഞ ചെറുകാര്‍ നാനോ തുടങ്ങി മോഡല്‍ വാഹനങ്ങള്‍ നിര്‍മ്മിക്കാനാണ് ടാറ്റാ പദ്ധതിയിടുന്നത്.

അതേസമയം, ടാറ്റയുടെ വാണിജ്യ, യാത്രാ വാഹനങ്ങള്‍ക്ക് ആഗോള വിപണിയില്‍ വന്‍ പ്രാധാന്യമാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. ഏപ്രിലിലെ കണക്കുകള്‍ പ്രകാരം ടാറ്റയുടെ ലക്‍ച്വറി ബ്രാന്‍ഡ് വാഹനമായ ജഗ്ഗ്വാര്‍ ലാന്‍ഡ് റോവര്‍ 17,909 യൂണിറ്റുകള്‍ വില്‍പ്പന നടത്തി. 89 ശതമാനത്തിന്റെ മുന്നേറ്റമാണിത് കാണിക്കുന്നത്. ഇതിന് മുന്‍ വര്‍ഷത്തില്‍ ഇക്കാലയളവില്‍ 14,262 യൂണിറ്റുകള്‍ മാത്രമാണ് വില്‍പ്പന നടത്താനായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :