ആ-കോം അറ്റാദായത്തില്‍ ഉയര്‍ച്ച

മുംബൈ| WEBDUNIA| Last Modified ഞായര്‍, 16 മെയ് 2010 (11:12 IST)
PRO
അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് കമ്മ്യൂണിക്കേഷന്‍റെ നാലാം പാദ അറ്റാദായത്തില്‍ 10 ശതമാനം ഉയര്‍ന്നു. മാര്‍ച്ചില്‍ അവസാനിച്ച നാലാം പാദത്തില്‍ അറ്റാദായം 1220 കോടിയായി ഉയര്‍ന്നു. എന്നാല്‍ വാര്‍ഷിക അറ്റാദായത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 23 ശതമാനം ഇടിവുണ്ടായി. നടപ്പു സാമ്പത്തിക വര്‍ഷം ടെലികോം മേഖലയെ സംബന്ധിച്ചിടത്തോളം കനത്ത വെല്ലുവിളികള്‍ നിറഞ്ഞ വര്‍ഷമായിരിക്കുമെന്ന് അനില്‍ അംബാനി പറഞ്ഞു.

ആര്‍-കോമിന്‍റെ നാലാം പാദ അറ്റാദായം 10.1 ശതമനാമ ഉയര്‍ന്ന് 1220 കോടി ആയപ്പോള്‍ വാര്‍ഷിക അറ്റാദായം 23 ശതമാനം ഇടിഞ്ഞ് 4665 കോടി രൂപയായി. 6045 കോടി രൂപയായിരുന്നു കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ആര്‍-കോമിന്‍റെ അറ്റാദായം. 2009-10 സാമ്പത്തിക വര്‍ഷത്തില്‍ 22.132 കോടി രൂപയാണ് ആര്‍-കോമിന്‍റെ മൊത്തം വരുമാനം.

തൊട്ടു മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 3.6 ശതമാനം കുറവാണിത്. 22,949 കോടി രൂപയായിരുന്നു 2008-2009 സാമ്പത്തിക വര്‍ഷത്തെ മൊത്തം വരുമാനം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 10 കോടി ഉപഭോക്താക്കളെന്ന നാഴികക്കല്ല് പിന്നിട്ട് രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈല്‍ ഓപ്പറേറ്ററാവാനും ആര്‍-കോമിനായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :