ടാറ്റാ മോട്ടോര്‍സ് വാഹന വില്‍പ്പന വര്‍ധിച്ചു

മുംബൈ| WEBDUNIA|
രാജ്യത്തെ മുന്‍‌നിര വാ‍ഹനനിര്‍മ്മാണ കമ്പനിയായ ടാറ്റാ മോട്ടോര്‍സിന്റെ വാഹന വില്‍പ്പന വര്‍ധിച്ചു. ടാറ്റയുടെ ആഗോളതലത്തിലുള്ള വാഹനവില്‍പ്പന 53 ശതമാനമായാണ് ഉയര്‍ന്നിരിക്കുന്നത്. ഏപ്രിലില്‍ അവസാനിച്ച കണക്കുകള്‍ പ്രകാരം ആഗോളതലത്തില്‍ 77,732 വാഹനങ്ങളാണ് വില്‍പ്പന നടത്തിയത്.

ടാറ്റയുടെ വാണിജ്യ, യാത്രാ വാഹനങ്ങള്‍ക്ക് ആഗോള വിപണിയില്‍ വന്‍ പ്രാധാന്യമാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. ഏപ്രിലിലെ കണക്കുകള്‍ പ്രകാരം ടാറ്റയുടെ ലക്‍ച്വറി ബ്രാന്‍ഡ് വാഹനമായ ജഗ്ഗ്വാര്‍ ലാന്‍ഡ് റോവര്‍ 17,909 യൂണിറ്റുകള്‍ വില്‍പ്പന നടത്തി. 89 ശതമാനത്തിന്റെ മുന്നേറ്റമാണിത് കാണിക്കുന്നത്. ഇതിന് മുന്‍ വര്‍ഷത്തില്‍ ഇക്കാലയളവില്‍ 14,262 യൂണിറ്റുകള്‍ മാത്രമാണ് വില്‍പ്പന നടത്താനായത്.

ഇക്കാലയളവില്‍ കമ്പനിയുടെ യാത്രാ വാഹനങ്ങളുടെ വില്‍പ്പന 66 ശതമാനം മുന്നേറ്റത്തോടെ 43,262 യൂണിറ്റിലെത്തി. വാണിജ്യ വാ‍ഹനങ്ങളുടെ വില്‍പ്പനയും ഉയര്‍ന്നിട്ടുണ്ട്. ഏപ്രിലിലെ കണക്കുകള്‍ പ്രകാരം 34,470 വാണിജ്യ വാഹനങ്ങളാണ് വില്‍പ്പന നടത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :