ബജാജ് നാലാംപാദ അറ്റാദായം നാലുമടങ്ങ് ഉയര്‍ന്നു

ന്യൂഡല്‍ഹി| WEBDUNIA| Last Modified ബുധന്‍, 12 മെയ് 2010 (15:25 IST)
PRO
രാജ്യത്തെ രണ്ടാമത്തെ വലിയ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ബജാജ് ഓട്ടോയുടെ നാലാംപാദ അറ്റാദായത്തില്‍ നാലുമടങ്ങ് വര്‍ദ്ധന രേഖപ്പെടുത്തി. 529 കോടി രൂപയായിട്ടാണ് കമ്പനിയുടെ അറ്റാദായം ഉയര്‍ന്നത്.

കഴിഞ്ഞ വര്‍ഷം ഇതേ സമയം 130 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. നാലാം പാദത്തിലെ വില്‍‌പനയിലും വര്‍ദ്ധന ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 1788 കോടി രൂപയുടെ വില്‍പന നടന്നപ്പോള്‍ ഇക്കുറി ഇത് 3290 കോടി രൂപയായിട്ടാണ് ഉയര്‍ന്നത്.

ഇരുചക്രവാഹന വില്‍‌പനയെയും പ്രതികൂലമായി ബാധിച്ച സാമ്പത്തിക പ്രതിസന്ധിയുടെ നിഴലില്‍ നിന്ന് വിപണി കരകയറിയതിന്‍റെ സൂചനയായിട്ടാണ് ബജാജ് ഈ നേട്ടം വിലയിരുത്തുന്നത്. കമ്പനിയുടെ സഞ്ചിത ലാഭത്തിലും വര്‍ദ്ധന ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 535.79 കോടി രൂപയായിരുന്നു സഞ്ചിതലാഭം. എന്നാല്‍ ഇക്കുറി ഇത് 1594.60 കോടി രൂപയായിട്ടാണ് ഉയര്‍ന്നത്.

മൊത്തവരുമാനത്തിലും വര്‍ദ്ധന ഉണ്ടായിട്ടുണ്ട്. മുന്‍ സാമ്പത്തിക വര്‍ഷം 8926.48 കോടി രൂപ മൊത്ത വരുമാനമായി ലഭിച്ചപ്പോള്‍ ഇക്കുറി ഈ തുക 12,096.65 കോടിയായിട്ടാണ് വര്‍ദ്ധിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :